ഐ.പി.സി. നോർത്തേൺ റീജിയൺ വർഷാവസാന ത്രിദിന സ്തോത്രപ്രാർത്ഥന

Kraisthava Ezhuthupura News

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയന്റെ കീഴിലുള്ള എല്ലാ സഭകളേയും ഏകോപിപ്പിച്ച് കൊണ്ട് വർഷാവസാന ത്രിദിന പ്രാർത്ഥന ഓൺലൈൻ വഴി നടക്കുന്നതാണ്. ഡിസംബർ 28 ചൊവ്വാഴ്ച മുതൽ 30 വ്യാഴാഴ്ച വരെ വൈകിട്ട് 6:30 മുതൽ 8:30 വരെ സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും യോഗങ്ങൾ നടക്കുന്നത്. ഈ യോഗങ്ങളിൽ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ. സാമുവൽ ജോൺ, വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ. പി.എം.ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ. ലാജി പോൾ തുടങ്ങിയ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. ഐ.പി.സി.എൻ.ആർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നതായിരിക്കും. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള എല്ലാ ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും വിശ്വാസികളും സംബന്ധിക്കുമെന്ന് റീജിയൺ നേതൃത്വം അറിയിച്ചു. അഡോണായി മീഡിയയിലൂടെ ഈ യോഗങ്ങൾ തത്സമയം വീക്ഷിക്കുവാൻ സാധിക്കും. ഡിസംബർ 24 മുതൽ 31 വരെ രാവിലെ 6 മണിമുതൽ 7 മണിവരെയും പ്രെത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥനാ കോർഡിനേറ്റർ പാസ്റ്റർ. പി.സി.ഷാജി യോഗ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading