കാൽവറി ഫെലോഷിപ്പ് സഭയുടെ വർഷാവസാന ഉപവാസ പ്രാർത്ഥന ഡിസംബർ 25 മുതൽ

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ശനി മുതൽ 31 വെള്ളി വരെ ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. വൈകിട്ട് 8 മുതൽ 9 30 വരെയാണ് (ഇന്ത്യൻ സമയം 9:30 മുതൽ) മീറ്റിംഗ് നടക്കുന്നത്. കൂടാതെ വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 12: 30 വരെയും പ്രാർത്ഥന ഉണ്ടാകും.

post watermark60x60

കാൽവറി ഫെലോഷിപ്പ് മസ്കറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ സി തോമസ്, പാസ്റ്റർ വി ടി എബ്രഹാം (എ ജി മലബാർ & എസ് ഐ എ ജി സൂപ്രണ്ട്) പാസ്റ്റർ സണ്ണി കുരിയൻ (ഐപിസി വാളകം) പാസ്റ്റർ എബ്രഹാം ജോസഫ് (ശാരോൺ ഫെലോഷിപ്, നാഷണൽ പ്രസിഡന്റ്‌ ) സിസ്റ്റർ ഷൈനി തോമസ് (ശാരോൺ ഫെലോഷിപ് യുകെ) , പാസ്റ്റർ അനീഷ് ഏലപ്പാറ , പാസ്റ്റർ ജോബി വർഗീസ് (തിരുവല്ല) പാസ്റ്റർ ടി ഇ വർഗീസ് (ഐപിസി ഹൂസ്റ്റൺ) എന്നിവർ ദൈവവചനം സംസാരിക്കും. ഗാനശുശ്രൂഷയ്ക്ക് പാസ്റ്റർ സാമുവേൽ വിൽസണും, പാസ്റ്റർ ഡാനിയേൽ നീലഗിരിയും നേതൃത്വം നൽകും.

സൂം പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ് നടത്തപ്പെടുന്നത്.
Zoom ID : 836 1962 3263
Passcode : 1234

 

 

-ADVERTISEMENT-

You might also like