എക്സൽ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

Kraisthava Ezhuthupura

തിരുവല്ല: എക്സൽ പബ്ലിക്കേഷനും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തിയ ബൈബിൾ ക്വിസ്  ഗ്രാൻഡ് ഫിനാലെ 2021 ഡിസംബർ 18 ശനിയാഴ്ച 2 മണിക്ക്  ശ്രീമതി. ആൻ ഉമ്മൻ തോമസ് ഉദ്ഘാടനം ചെയ്തു. ബീന കെ സാം ഒന്നാം സമ്മാനമായ 5001 രൂപയും ജോളി റെജി രണ്ടാം സമ്മാനം 3001 രൂപയും മൂന്നാം സ്ഥാനം നേടിയ ഉദയ കുമാരി 1001 രൂപയും കരസ്ഥമാക്കി. സുനിൽ തോമസ്, ബിനു വടശ്ശേരിക്കര, കിരൺകുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മാസ്റ്ററായി ജോബി കെ സി പ്രവർത്തിച്ചു. തത്സമയം ഓൺലൈനിലും നിരവധിപേർ മത്സരിച്ചു. കഴിഞ്ഞ 10 മാസമായി ഓൺലൈനിൽ നടന്നു വന്ന ക്വിസ് പരിപാടിയുടെ സമാപനമായാണ് ഈ ഗ്രാൻഡ് ഫിനാലെ നടന്നത്.

 

-ADVERTISEMENT-

You might also like