കനിവിന്റെ സ്പർശനവുമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തത്തനം ഇന്നും നടത്തി. ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ മുൻപിൽ ഒരു നേരത്തെ ആഹാരമായി ചെല്ലുമ്പോൾ അവർക്ക് ലഭിക്കുന്ന ആശ്വാസം  വാക്കുകൾക്ക് അതീതമാണ്.ഇന്നും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ സാധിച്ചു.  പാസ്റ്റർ ജിക്സൺ ജെയിംസ് ,പാസ്റ്റർ ഡെന്നി ഫിലിപ്പ്, ജെയിംസ് ഫിലിപ്പ്, ,പാസ്റ്റർ റെജി തോമസ്സ്, പാസ്റ്റർ ഷിബു മാത്യു , സുനു, സൂസൻ ജോയി, ജിബു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന  ഈ പ്രവർത്തതനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്കു കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

post watermark60x60

-ADVERTISEMENT-

You might also like