പാസ്റ്റർ കെ സി തോമസിന്റെ 25 പുസ്തകങൾ പ്രകാശനം ചെയ്തു

തിരുവല്ല: ഐ പി സി മുൻ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് കോവിഡ് കാലത്തു രചിച്ച 25 പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ വച്ചു നടന്നു. പാസ്റ്റർ രാജു പൂവാക്കാലയുടെ അദ്ധ്യക്ഷതയിൽ ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ സി ജോണും ചേർന്നു പ്രകാശനം നിർവഹിച്ചു. ഈ സമ്മേളനത്തിൽ സഭാ നേതാക്കന്മാരും, വിവിധ ക്രൈസ്തവ മാധ്യമ പ്രവർത്തകരും എഴുത്തുകാരും ജനപ്രതിനിധികളും പങ്കെടുത്തു ആശംസകൾ അറിയിച്ചു. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുര നിർവഹിച്ചു.

 

-Advertisement-

You might also like
Comments
Loading...