സ്നേഹസന്ദേശവുമായി കർണാടകയിലെ മാണ്ഡ്യയിൽ പി.വൈ.പി.എ കൊട്ടാരക്കര മേഖല

140 കുഞ്ഞ് ഹൃദയങ്ങളിൽ ദൈവസ്നേഹവും പ്രത്യാശയുടെ വെളിച്ചവും പകർന്ന് പി.വൈ.പി.എ കൊട്ടാരക്കര മേഖല സ്നേഹത്തിന്റെ വഴിയിലൂടെ മാണ്ഡ്യയിലേക്ക് നടത്തിയ യാത്ര വിജയകരമായി പൂർത്തിയാക്കി.

ജൂൺ 6-ന് ഐ.പി.സി മാണ്ഡ്യ സെന്ററിന്റെ നേതൃത്വത്തിൽ മാണ്ഡ്യയിലെ ബേഥേൽ ഐ.പി.സി പ്രാർത്ഥനാമന്ദിരത്തിൽ നടന്ന പ്രത്യേക യോഗത്തിൽ, കൊട്ടാരക്കര മേഖലാ പി.വൈ.പി.എ എക്സിക്യൂട്ടീവ്സും കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന എട്ടംഗ സംഘം പങ്കെടുത്തു. 140 കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്യുകയും കുട്ടികൾക്കായി പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

മേഖലാ പി.വൈ.പി.എ കൗൺസിൽ മെമ്പറായ പാസ്റ്റർ സാജൻ എൻ.കെ നേതൃത്വം നൽകിയ കുട്ടികളുടെ പരിപാടിയിൽ ആക്ഷൻ സോങ്ങുകളും മാജിക്കിലൂടെ അവതരിപ്പിച്ച സുവിശേഷ സന്ദേശങ്ങളും ഉൾപ്പെടുത്തി. ഒടുവിൽ കർത്താവിന്റെ ക്രൂശുമരണത്തിന്റെ ദൃശ്യാവിഷ്കാരം പ്രദർശിപ്പിക്കുകയും അനേകം കുഞ്ഞുങ്ങൾ തങ്ങളുടെ ജീവിതം കർത്താവിനായി സമർപ്പിക്കുകയും ചെയ്തു.

മേഖലാ പി.വൈ.പി.എ പ്രസിഡന്റായ ബ്രദർ ജെറിൻ ജെയിംസ് അധ്യക്ഷത വഹിച്ചു. ഐ.പി.സി മാണ്ഡ്യ സെന്റർ മിനിസ്റ്റർ പാസ്റ്റർ എ.വൈ. ബാബു അവിടുത്തെ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സെക്രട്ടറി ബ്രദർ മാത്യു ജോൺ, ട്രഷറർ ബ്രദർ ബിബിൻ സാം, വൈസ് പ്രസിഡന്റ് ബ്രദർ ഷോൺ ജി. വിത്സൺ, ജോയിന്റ് ജനറൽ കോർഡിനേറ്റർ ബ്രദർ ഗോഡ്‌ലി വർഗീസ്, ഓഫീസ് സെക്രട്ടറി ബ്രദർ സാം അലക്സ്, മുൻ താലന്ത് കൺവീനർ ബ്രദർ റോഷൻ ഷാജി എന്നിവർ അടങ്ങുന്ന സംഘമാണ് മാണ്ഡ്യ സന്ദർശനത്തിൽ പങ്കെടുത്തത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading