ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ റവ. ഡോ. പി എസ് ഫിലിപ്പ് അനുസ്മരണ യോഗം നടത്തി

Kraisthava Ezhuthupura News

ടൊറന്റോ: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട എ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ. പി എസ് ഫിലിപ്പിനെ അനുസ്മരിച്ചു. പാസ്റ്റർ ജോസഫ് മാത്യു കാൽഗറി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ പി എസ് ഫിലിപ്പിന്റെ സഹോദരൻ പാസ്റ്റർ പി. എസ്. ജോർജ്, മരുമകൻ റെനി ജേക്കബ്, ഇവാ. എബിൻ അലക്സ്, ബെൻസൺ മാത്യു എന്നിവർ അദ്ദേഹത്തെപ്പറ്റിയുള്ള ജീവിതാനുഭവങ്ങൾ പങ്കിട്ടു.
കാനഡയിലെ വിവിധ പ്രാദേശിക സഭകളിൽ നിന്നുള്ള ദൈവദാസന്മാരും പ്രതിനിധികളും പങ്കെടുത്തു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനോടുള്ള ബന്ധത്തിൽ സീനിയർ മിനിസ്റ്റർ പാസ്റ്റർ ജെ ജോൺ പുനലൂരും മറ്റ് പ്രാദേശിക സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റർമാരായ റ്റിജോ മാത്യു, കെ പി സാമുവൽ, വിൽസൺ കടവിൽ, മനീഷ് തോമസ് എന്നിവരും അനുസ്മരണം നടത്തി. ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഷെബു തരകനും ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചാപ്റ്റർ പ്രസിഡൻറ് ഇവാ. ഗ്രെയ്സൺ സണ്ണിയും, വൈസ് പ്രസിഡണ്ടുമാരായ വിൽസൺ സാമുവലും ഇവാ.സാം മാത്യുവും, യൂണിറ്റുകളെ പ്രതിനിധീകരിച്ചു ഒന്റാറിയോ യൂണിറ്റ് പ്രസിഡൻറ് ഇവാ. ജിജി കുരുവിളയും, സാം ഫിലിപ്പും അനുസ്മരണം നടത്തി. സയോൺ ഗോസ്പൽ മ്യൂസിക് മിനിസ്ട്രി കാൽഗറി, സാം ഫിലിപ്പ്, ഇവാ.എബിൻ അലക്സ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.