ലേഖനം: ദൈവദൂതൻ – ‘നല്ലൊരു കാര്യസ്ഥൻ’ | പാസ്റ്റർ ഗ്ലാഡിസ് വയലത്തല

യിസ്രായേലിന് 5km വടക്കുള്ള ശൂനേം എന്ന് പറയുന്ന സ്ഥലത്തു താമസിച്ച ദൈവഭക്തയായ ഒരു സ്ത്രീ. തന്റെ ഭർത്താവ് ഒരു വൃദ്ധനായിരുന്നു. ബന്ധുമിത്രാദികളോടുകൂടെ വളരെ സ്നേഹത്തിൽ കഴിഞ്ഞ ഒരു കുടുംബം. ധനം ധാരാളം ഉണ്ടായിരുന്നു. എന്നാൽ കാലങ്ങളായി ആരോടും പറയാതെ കൊണ്ടുനടക്കുന്ന ഒരു ദുഃഖം, തലമുറ ഇല്ല. പക്ഷേ, ഒരിക്കൽ ദൈവത്തിന്റെ കരം അവളുടെ ജീവിതത്തിൽ വെളിപ്പെട്ടു. ദൈവം ഒരു പൈതലിനെ ദാനമായി നൽകി. പൈതൽ വളർന്നു, ബാലനായി. എന്നാൽ പെട്ടെന്ന് ഒരു ദിവസം ആ മകൻ മരിച്ചു പോയി. ജീവിതത്തിൽ ദൈവ പ്രവർത്തി തിരിച്ചറിഞ്ഞ അവൾ വീണ്ടും ദൈവ മുഖത്തേക്കു നോക്കി നിലവിളിച്ചപ്പോൾ, ദൈവം ആ മകനെ ജീവനോടെ മരണത്തിൽ നിന്നുയർപ്പിച്ചു അവൾക്കു തിരിച്ചു നൽകി.

ഇത് ആമുഖം. ചിന്തയിലോട്ടു പ്രവേശികാം . ചില നാളുകൾ കഴിഞ്ഞ്‌, എലീശാ പ്രവാചകൻ ദൈവാത്മാവിൽ ഒരു ദൂത് അവളോട് പറഞ്ഞു, “ദേശത്തു വലിയ ക്ഷാമം ഉണ്ടാകുവാൻ പോകുന്നു, നീയും നിന്റെ കുടുംബവും ഈ ദേശം വിട്ടു പോകണം”. മാനുഷിക വാക്കുകൾക്കപ്പുറം ദൈവീക അരുളപ്പാടാണെന്നു മനസിലാക്കി അവൾ തന്റെ കുടുംബവുമായി വളരെ സങ്കടത്തോടെ ശൂനേം ദേശം വിട്ടു പോയി. എന്നാൽ ഏഴു വർഷം കഴിഞ്ഞ്‌ സ്വന്തദേശത്തേക്കു അവൾ മടങ്ങി വന്നു. മടങ്ങിവന്നപ്പോൾ സങ്കടകരമായ ഒരു കാഴ്ച അവൾ കാണുവാൻ ഇടയായി. തന്റെ വീടും സർവ സമ്പത്തും നഷ്ടമായിരിക്കുന്നു. (ഒന്നുങ്കിൽ കുടുംബക്കാർ കൈവശമാക്കിയതായിരിക്കാം അല്ലെങ്കിൽ കൊട്ടാരം ഏറ്റെടുത്തതാവാം). എന്തു ചെയ്യണം എന്നറിയാതെ അവൾ ആ വീടിന്റെ മുൻപാകെ നിന്നു. കഴിഞ്ഞനാളുകളിൽ കുടുംബവുമായി സ്നേഹത്തോടെ കഴിഞ്ഞ ഭവനം, ദൈവ പുരുഷൻ (പ്രവാചകൻ) കാലു കുത്തിയ ഭവനം, ദൈവം സംസാരിച്ച ഭവനം, ദൈവത്തിൻറെ അത്ഭുതം നടന്ന ഭവനം, മരണത്തിന്മേൽ ജയം കണ്ട ഭവനം – എല്ലാം നഷ്ടമായിരിക്കുന്നു. കൂടാതെ സമ്പത്തും. നിരാശയുടെ ആഴങ്ങളിലേക്ക് ആ കുടുംബം താണു പോയി.

അവസാനം അവൾ തന്റെ കാര്യം രാജാവിനോട് ചെന്ന് പറയുവാൻ തീരുമാനിച്ചു. അവൾക്ക് അറിയാം താൻ ഒരു സ്ത്രീ ആണ്, രാഷ്ട്രീയമായി ഒരു ബന്ധം ഇല്ല, യാതൊരു പ്രെതീക്ഷ ഇല്ലെങ്കിലും കൊട്ടാരത്തിലേക്കു പോയി. ഇതേ സമയം കൊട്ടാരത്തിൽ രാജാവ്, എലീശാ പ്രവാചകന്റെ ശിഷ്യനായ ഗേഹസിയെ വിളിച്ചു വരുത്തി, എലീശാ പ്രവാചകൻ ചെയ്ത അത്ഭുത പ്രവർത്തികളെ പറ്റി കേൾക്കുകയായിരുന്നു. ഗേഹസി, തന്റെ ഗുരു മരണത്തിൽ നിന്ന് ദൈവാത്മാവിനാൽ ജീവിപ്പിച്ച ശൂനേം കാരത്തിയുടെ മകന്റെ കാര്യം പറഞ്ഞു വന്നപ്പോൾ, പെട്ടന്ന് ഒരു ആളനക്കം രാജാവും ഗേഹസിയും കേട്ടു. നോക്കിയപ്പോൾ ശൂനേംകാരത്തി. ഗേഹസി പറഞ്ഞ സംഭവ കഥയിലെ നായിക ആ നിമിഷം തന്നെ കൊട്ടാരത്തിൽ നില്കുന്നു . അത്ഭുതം! ഉടനെ ഗേഹസി വിളിച്ചു പറഞ്ഞു, “ഇതാ ഈ സ്ത്രീയുടെ മകനെ ആണ് ഗുരു മരണത്തിൽ നിന്ന് ഉയർപ്പിച്ചത്”.
രാജാവ് ആ സ്ത്രീയെ അടുത്ത് വിളിച്ചു, “സ്ത്രീയെ നീ എന്തിനു ഇവിടെ വന്നു? നിനക്ക് എന്താണ് വേണ്ടത്?”. അവൾ അവളുടെ സങ്കടം എല്ലാം രാജാവിനോട് പറഞ്ഞു. ഉടനെ തന്നെ രാജാവ് അവളുടെ വീടും, സമ്പത്തും, കഴിഞ്ഞ ഏഴു വർഷത്തെ ആദായവും എല്ലാം തിരകെ നല്കാൻ കല്പന പുറപ്പെടുവിച്ചു. അവൾ തിരികെ സന്തോഷത്തോടെ മടങ്ങി പോയി.
സ്നേഹിതാ… ചോദ്യം ഇതാണ്, ഗേഹസി കൊട്ടാരത്തിൽ വന്നത് സ്വഭാവികമോ??? താൻ തന്റെ ഗുരുവിന്റെ അത്ഭുത പ്രവർത്തികളെ രാജാവിനോട് വിവരിച്ചു പറഞ്ഞുവന്ന്‌, ശൂനേംകാരത്തിയുടെ സംഭവം വന്നപ്പോൾ, ആ നിമിഷം അവൾ കൊട്ടാരത്തിൽ വന്നത്‌ സ്വഭാവികമോ???? ഒരിക്കലും അല്ല !! അതിനെ ‘the perfect time of God’ എന്ന് പറയാം. ഭക്തന്റെ ചിന്തകൾക്കപ്പുറം, പ്രേതീക്ഷകൾക്കപ്പുറം ദൈവം തന്റെ പ്രവർത്തി, തന്റെ സമയത്തു ചെയ്തെടുക്കും.
രണ്ടാമതായി, ശൂനേംകാരത്തിക്‌ വേണ്ടി, അവൾക്കു വേണ്ടി സംസാരിക്കുവാൻ, സാക്ഷി പറയുവാൻ, ദൈവം ഒരുവനെ (ഗേഹസി) അവൾക്കു മുൻപേ കൊട്ടാരത്തിലേക് അയക്കുവാൻ ഇടയായി. സ്നേഹിതാ… വിശ്വസിക്കാൻ സാധിക്കുമോ????? നമുക്ക് മുൻപായി, നമുക്കുവേണ്ടി പാതകളെ നിരപ്പാക്കുവാൻ, സ്വസ്‌തഥാ നൽകുവാൻ, വിജയം നൽകുവാൻ നല്ലൊരു കാര്യസ്ഥനായി ഒരു ദൈവദൂതൻ ഉണ്ടെന്ന്???? അതേ…. ഭക്തന് മുൻപാകെ ദൈവം വഴി ഒരുക്കും. ദൈവലോചന പ്രകാരം നാം യാത്ര ചെയുമ്പോൾ സകലതും നഷ്ടപ്പെട്ടെന്ന് വരാം. എന്നാൽ നഷ്ടപെട്ടത് എല്ലാം തിരികെ തരുന്ന ഒരു ദൈവം.

“ഈ ലോകത്തു അനേകം പ്രമുഖരായ തിരക്കഥാകൃത്തുക്കൾ ഉണ്ടെങ്കിലും, ഭക്തന്റെ ജീവിതത്തിന്റെ തിരക്കഥ രചിക്കുന്നത് ദൈവം അത്രേ (ലോകത്തിന്റെയും)”

പാസ്റ്റർ ഗ്ലാഡിസ് വയലത്തല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.