പാസ്റ്റർ പി എസ് ഫിലിപ്പ്‌: ദൈവസ്നേഹവും ആത്മാർത്ഥതയുമുള്ള ദൈവദാസൻ

Dr. Annie George
Principal
Faith Theological Seminary, Manakala

അസംബ്ലീസ് ഓഫ് ഗോഡ് സഭയെ ദീർഘ നാളുകളിൽ മുൻനിരയിൽ നിന്ന് നയിച്ച ബഹുമാന്യനായ ദൈവദാസൻ പാസ്റ്റർ പി എസ് ഫിലിപ്പിന്റെ ജീവിതത്തിനായി ദൈവത്തിന് നന്ദി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച പാസ്റ്റർ ബാബു ജോർജിൻറെ ശവസംസ്‌കാര ശുശ്രൂഷയിലാണ് അദ്ദേഹത്തെ അവസാനമായി ഞാൻ കണ്ടത്. ഇത്ര പെട്ടെന്ന് അദ്ദേഹത്തിൻറെ മരണവാർത്ത അറിയുമെന്ന് ഒരിക്കലും കരുതിയില്ല. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സ്നേഹപൂർവ്വമായുള്ള ഇടപെടലുകളും കരുതലുകളും നന്ദിയോടെ ഓർക്കുന്നു. എന്റെ പിതാവിന്റെയും, എന്റെ ഭർത്തൃപിതാവിന്റെയും സ്നേഹിതനായിരുന്നു പാസ്റ്റർ പി എസ്‌ ഫിലിപ്പ് . ദൈവസ്നേഹവും ആത്മാർത്ഥയും നിറഞ്ഞ ഒരു ദൈവദാസൻ, സാധാരണക്കാർക്ക് മനസ്സിലാക്കാക്കുന്ന വിധത്തിൽ ലളിതമെങ്കിലും ഉപദേശവ്യക്തതയോടെയുള്ള വചനശുശ്രൂഷ, ഏവർക്കും സമീപിക്കാനാവുന്ന വ്യക്തിത്വം ഇവയെല്ലാം ദൈവദാസന്റെ സവിശേഷതകളായിരുന്നു . പ്രിയ കുടുംബത്തെയും കുഞ്ഞുങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ.അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയുടെ ശുശ്രൂഷകരോടും ദൈവജനത്തോടും ദൈവീക സാന്നിധ്യവും സമാധാനവും കൂടെയിരുന്ന് വഴി നടത്തട്ടെ. നമ്മുടെ നിത്യഭവനത്തി
നായി പ്രത്യാശയോട് കാത്തിരിക്കാം.

post watermark60x60

-ADVERTISEMENT-

You might also like