അർബുദ രോഗികൾക്ക് മുടി മുറിച്ചു നൽകി സഹോദരികൾ
എടത്വാ: അർബുദ രോഗികൾക്ക് മുടി മുറിച്ചുനൽകി സഹോദരികൾ. എടത്വാ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ എടത്വാ തോട്ടുമാലിച്ചിറ അജീഷ് മോൻ റ്റി ആറിന്റെ മക്കൾ അശ്വിനിയും ഐശ്വര്യയുമാണ് ജീവസ്പന്ദനം ബ്ലഡ് ഡോണെഷൻ ഗ്രൂപ്പ് മുഖേന തൃശ്ശൂർ ഹെയർ ബാങ്കിലേക്ക് മുടി നൽകിയത്. അർബുദ രോഗികൾക്ക് വേണ്ടി വിഗ് തയാറാകാനായി നൽകിയത്. എടത്വാ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയും എടത്വാ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയുമാണ് ഇരുവരും.
-Advertisement-