പാസ്റ്റർ പി എസ് ഫിലിപ്പ് – പെന്തെക്കൊസ്ത് നേതൃത്വ നിരയിലെ ജനകീയ മുഖം: ഗ്ലോബൽ മലയാളി പെന്തെക്കൊസ്ത് മീഡിയ അസോസിയേഷൻ

തിരുവല്ല : സഭാ അതിർവരമ്പുകൾ ഇല്ലാതെ എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന പാസ്റ്റർ പി എസ് ഫിലിപ്പ് പെന്തക്കൊസ്തു നേതൃത്വ നിരയിലെ ജനകീയ മുഖമായിരുന്നു എന്ന് ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ വിലയിരുത്തി.
ദീർഘ ദർശിയായ സഭാനേതാവ്, ജനഹൃദയങ്ങളെ സ്വാധീനിച്ച സുവിശേഷ പ്രഭാഷകൻ, മികച്ച വേദ അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ പാസ്റ്റർ പി എസ് ഫിലിപ്പിന്റെ സംഭാവനകൾ അവിസ്മരണീയമാണ്. ആത്മീയ തീക്ഷ്ണത, അച്ചടക്കം, സൗമ്യത, ലാളിത്യം എന്നിവ എക്കാലവും അദ്ദേഹം കാത്തു സൂക്ഷിച്ചു. പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരെയും എഴുത്തുകാരെയും ഏറെ പ്രോത്സാഹിപ്പിച്ച സഭാ നേതാവ് ആയിരുന്നു പാസ്റ്റർ പി എസ് ഫിലിപ്പ് എന്ന് അസോസിയേഷൻ
ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ്, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like