ക്രിസ്ത്യൻ വിവാഹ റജിസ്ട്രേഷന്‍ ബിൽ നടപ്പാക്കരുതെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് വിവാഹ റജിസ്റ്റര്‍ ചെയ്യുന്നതിലെ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍. പുതിയ റജിസ്ട്രേഷന്‍ നിബന്ധനകള്‍ ക്രൈസ്തവരുടെ വിശ്വാസം മാനിക്കുന്നില്ലെന്നാണ് സഭയുടെ പൊതുവികാരമെന്നു ചങ്ങനാശേരി സഹായമെത്രാന്‍ തോമസ് തറയില്‍. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നു മന്ത്രി എം.വി.ഗോവിന്ദനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിവാഹത്തെ ദൈവീകമായ ചടങ്ങായാണ് ക്രൈസ്തവര്‍ കാണുന്നതെന്നു ചൂണ്ടികാട്ടിയാണ് പുതിയ വിവാഹ റജിസ്ട്രേഷന്‍ നിബന്ധനകള്‍ക്കെതിരെ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ പരസ്യമായി രംഗത്തെത്തിയത്. വിവാഹത്തെ സിവില്‍ നടപടി ക്രമമായി മാത്രം കാണുന്നെന്നും വിവാഹം രണ്ടു വ്യക്തികളുടെ ഉടമ്പടി മാത്രമല്ലെന്നും കൗണ്‍സില്‍ പറയുന്നു.
വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനു നേരത്തെയുള്ള നിയമത്തിലെ ചട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവാഹം നടന്നതിനു തെളിവായി ഗസറ്റഡ് ഓഫിസറോ, എം.പിയോ, എം.എല്‍.എയോ തദ്ദേശസ്ഥാപന അംഗമോ ഫോം രണ്ടില്‍ നല്‍കുന്ന സാക്ഷ്യപത്രം മതിയാകും. മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിനു പകരമായി ഇതു പയോഗിക്കാം. മാത്രമല്ല ജനന തീയതി തെളിയുക്കുന്ന രേഖകളും വിവാഹം നടന്നതിനുള്ള തെളിവും മാത്രം റജിസ്ട്രേഷനു മതിയാകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.