റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ

എറണാകുളം: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായ എറണാകുളം സെന്റർ വാർഷിക കൺവൻഷൻ ഡിസംബർ 2 മുതൽ 5 വരെ ചന്തിരൂര്‍ എൻ.എച്ച് 47 ന് സമീപം ഉള്ള ദി പാലസ് കൺവൻഷൻ സെന്ററിൽ നടക്കും.
റ്റി.പി.എം സഭയുടെ 2022 – ലെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കം കുറിക്കുന്നതും സഭയുടെ പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്.
ദിവസവും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവ നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും. എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസ് അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സാജൻ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.