ലേഖനം: പ്രതിസന്ധികൾ ദൈവം ഒരുക്കുന്ന അവസരങ്ങൾ | അലക്സ് പീ. ജോൺ, ബെംഗളൂരു

 

പുരോഹിത ശുശ്രൂഷ യും പ്രവാചകശുശ്രൂഷ യും ഒരുപോലെ നിർവ്വഹിച്ചവരിൽ ഒരുവനായിരുന്നു ബീ സീ 835 ൽ ജീവിച്ചിരുന്ന പെഥുവേലിന്റെ മകനായ യോവേൽ. ആ കാലത്ത് യഹോവ യായ ദൈവം തന്നിലൂടെ അരുളിച്ചെയ്യുന്ന ചോദ്യങ്ങൾ ഈ കാലത്തും ഏറെ പ്രസക്തമാണ് നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ ?. ഇത് തലമുറ തലമുറയായി കൈമാറേണ്ട സന്ദേശം ആണ്, തുള്ളൻ കഴിയുമ്പോൾ വെട്ടുക്കിളി പിന്നെ വിട്ടിലും പച്ച പുഴുവും ബാക്കി പത്രം ഒന്നുമില്ല. ഏറെക്കുറെ ഇതുപോലെ ഒരു അനുഭവങ്ങളിലൂടെ അല്ലെ നമ്മുടെ യാത്ര യും. പ്രളയം കഴിയുമ്പോൾ, മഹാമാരി, വീണ്ടും പ്രളയം, വിലക്കയറ്റം, പ്രകൃതി ക്ഷോഭം, സദാചാര, സാംസ്കാരിക, കുടുംബം ബന്ധങ്ങളിലും എല്ലായിടത്തും തകർച്ച തന്നെ.
ഈ തകർച്ചയിലേക്ക് നയിക്കുന്ന വ്യാജവ്യാപാര ശക്തിയേ കുറിച്ച് യോഹന്നാൻ അപ്പോസ്തലൻ വെളിപ്പാടിൽ നമ്മെ ഓർമ്മിപ്പിക്കുന്നു, സർവ്വ നാശത്തിന്റെ മുന്നോടിയായ വെട്ടുക്കിളിയും, യുദ്ധമൃഗമായ കുതിരയും, അധികാര കിരീട ധാരിയായ സാമൂഹിക മാനം നൽകുന്ന മനുഷ്യ മുഖവും, വശീകരിക്കുന്ന കേശാലങ്കാരവും, ആക്രമിച്ചു കീഴ്പ്പെടുത്തുന്ന സിംഹശക്തിയും, (വെളിപ്പാട് 9: 7,8 ) )ഈ ദുർവ്യാപരത്തെ തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നുവോ ?

ഒന്നു നമസ്കാരിച്ചാൽ സകല മഹത്വവും കാൽകീഴാക്കിതരാം എന്നാണവന്റെ വ്യാജ വാഗ്ദത്തം, അന്ന് ക്രിസ്തു യേശുവിനോട് നയരൂപേണ പറഞ്ഞതുപോലെ (മത്തായി 4:9). സകല സ്വാതന്ത്ര്യത്തോടും തങ്ങളെ തകർത്തു കളയുവാൻ പിശാചിനു മുന്നിൽ ഏൽപ്പിച്ചു കൊടുത്ത യിസ്രായേലിനോട് പ്രവാചകൻ അത്മാവിൽ വിളിച്ചു പറയുന്നു നിങ്ങൾ ഉണരുവീൻ പാപത്തിന്റെ, അധികാരത്തിന്റെ, ജഡീക ഉല്ലാസത്തിന്റെ ആലസ്യത്തോടെയുള്ള ഉറക്കം വിട്ട് എഴുന്നേൽക്കുവിൻ മുറയിടുവീൻ, ഒരുശേഷിപ്പ് എങ്കിലും നിലനിൽക്കാൻ നാം ഉണർന്നേ മതിയാകൂ, അനുതപിച്ച് ഏറ്റു പറഞ്ഞേ മതിയാകൂ, ദൈവത്തിന്റെ മഹാദയയുടെ അടയാളം ആണ് ഈ പ്രവാചകൻ, നിനവേക്കാരെ രക്ഷിച്ചതുപോലെ.

ആവർത്തിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളും, മഹാമാരികളും, ആപത്തുകളും, അനർത്ഥങ്ങളും യിസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ അവസരങ്ങളാണ് ഒരു ശേഷിപ്പെങ്കിലും ദൈവസന്നിധിയിൽ കാണപ്പെടേണ്ടതിന്,
മൂപ്പന്മാരേ, ഇതുകേൾപ്പിൻ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
ഇതു നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം. (യോവേൽ 1:2-4) നാം പഠിക്കേണ്ട തലമുറകളെ പഠിപ്പിക്കേണ്ട വിലപ്പെട്ട പാഠങ്ങൾ ആണ് കാലാ കാലങ്ങളായി ദൈവം തന്റെ ജനത്തോട് ഇടപെടുന്ന ദൈവീക സന്ദർശനങ്ങൾ.

പ്രതിസന്ധികൾ വേദനിപ്പിക്കുന്ന താണ് എന്നാൽ മനം കലങ്ങാതെ പിറുപിറുത്തുപോകാതെ, ഹൃദയം കഠിനപ്പെടാതെ ദൈവത്തിങ്കലേക്ക് തിരിയാം, പ്രതിസന്ധികൾ ദൈവം തന്നിലേക്ക് നമ്മെ മടക്കി വരുത്തുന്ന അവസരങ്ങളായി തീരട്ടെ , അതിനായി നമുക്കൊരുങ്ങാം, ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.

അലക്സ് പീ ജോൺ, ബെംഗളൂരു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.