കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്രം; സമരം പിന്‍വലിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂ​ന്ന് കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളാ​ണ് പി​ന്‍​വ​ലി​ക്കു​ന്ന​ത്. ഇ​തി​നാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച ന​ട​ന്നി​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വ്യാ​പ​ക​മാ​യി ഈ ​നി​യ​മ​ങ്ങ​ള്‍ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ചി​ല​ര്‍​ക്ക് ഈ ​നി​യ​മ​ത്തി​ന്‍റെ ഗു​ണ​മോ പ്രാ​ധാ​ന്യ​മോ മ​ന​സി​ലാ​കു​ന്നി​ല്ല. നി​യ​മ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി. ആ​ത്മാ​ര്‍​ഥ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഈ ​നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ക​ര്‍​ഷ​ക​രു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ സ്ഥി​തി ഇ​നി​യും മെ​ച്ച​പ്പെ​ട​ണം. ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​പ്പോ​ള്‍ മി​ക​ച്ച താ​ങ്ങു​വി​ല കി​ട്ടു​ന്നു​ണ്ട്. ബ​ജ​റ്റ് വി​ഹി​തം അ​ഞ്ചി​ര​ട്ടി കൂ​ടി​യും സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ന്നു​വെ​ന്നും മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു. നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​ത് ഒ​രാ​ള്‍ പോ​ലും ബു​ദ്ധി​മു​ട്ടാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യ​ത്. ക​ര്‍​ഷ​ക​രോ​ട് സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ടു. എന്നാൽ കര്‍ഷക സമരം പിന്‍വലിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും.

പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം.

അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

കര്‍ഷക ഐക്യവും നീതിയും വിജയത്തിലേക്കെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച.എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.