ചെറുചിന്ത: മനോഭാവം അതാണ് എല്ലാം! | ജോബി വർഗീസ്, നിലമ്പൂർ

 

 

post watermark60x60

ഒരു മേളയിൽ ബലൂൺ വിറ്റു ഉപജീവനം നടത്തുന്ന ഒരാളുണ്ടായിരുന്നു. ചുവപ്പും, പച്ചയും, മഞ്ഞയും, നീലയും തുടങ്ങി എല്ലാ നിറങ്ങളിലുമുള്ള ബലൂണുകൾ അവന്റെ പക്കൽ ഉണ്ടായിരുന്നു. വില്പന കുറയുന്ന സമയങ്ങളിലെല്ലാം അദ്ദേഹം ഹീലിയം നിറച്ച ഒരു ബലൂൺ വായുവിലേക്കു വിടുക പതിവായിരുന്നു. അത് മുകളിലേക്കു പാറി പറക്കുന്നത് കാണുമ്പോൾ കുട്ടികൾ എല്ലാവരും ഒരെണ്ണം വാങ്ങാൻ ആഗ്രഹിച്ചു. അങ്ങനെ അവന്റെ വില്പന വർധിക്കുമായിരുന്നു. ദിവസം മുഴുവൻ അവൻ ഇതേ പ്രക്രിയ തുടർന്നു. ഒരു ദിവസം തന്റെ ജാക്കറ്റിൽ ആരോ വലിക്കുന്നതായി അയാൾക്കു തോന്നി. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുട്ടി ആകാംഷയോടെ തന്നെ നോക്കി നില്കുന്നു. ആ കുട്ടിക്ക് എന്തോ തന്നോട് പറയാനുണ്ടെന്നു തോന്നിയ അദ്ദേഹം വാത്സല്യത്തോടെ “എന്താ മോനേ? ” എന്ന് ചോദിച്ചു. ആ കുട്ടി കൗതുകത്തോടെ ഒരു ചോദ്യമുതിർത്തു.. അങ്കിൾ, ഒരു കറുത്ത ബലൂൺ ഇങ്ങനെ വായുവിൽ പറക്കുമോ? ആ ചോദ്യത്തിന്റെ ആഴം മനസിലാക്കിയ ആ മനുഷ്യൻ സഹാനുഭൂതിയോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, കുഞ്ഞേ, ബലൂണിന്റെ നിറമില്ല, അതിന്റെ ഉള്ളിലെ വായുവാണ് അതിനെ മുകളിലേക്കു ഉയർത്തുന്നത്.!

ഇതേ കാര്യം നമ്മുടെ ജീവിതത്തിലും ബാധകമാണ്. നമ്മുടെ ചിന്തകളിലാണ് കാര്യം. നമ്മുടെ മനോഭാവമാണ് നമ്മെ ഉയരങ്ങളിലേക്ക് പറക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ബൈബിൾ പറയുന്നു, “ഒരു മനുഷ്യൻ തന്റെ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്താണോ അതു അവൻ ആയിത്തീരുന്നു. (Proverbs 23:7). നമ്മുടെ മനോഭാവങ്ങൾ പരിശോധിക്കാം.. ആവിശ്യമായ മാറ്റങ്ങൾ വരുത്തി ജീവിതത്തെ മാറ്റിയെടുക്കാൻ നമ്മുക്ക് കഴിയും.

Download Our Android App | iOS App

ജോബി വർഗീസ്, നിലമ്പൂർ

-ADVERTISEMENT-

-ADVERTISEMENT-

You might also like