ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 41-മത് ജനറൽ കൺവൻഷൻ നവംബർ 10 മുതൽ

Kraisthava Ezhuthupura News

നവാപ്പൂർ: ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 41-മത് ജനറൽ കൺവൻഷൻ നവംബർ 10 മുതൽ 14 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ (സൂം, യുട്യൂബ്, ഫേസ്ബുക്ക്) നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ കൺവൻഷനാണിത്. ഫിലഡൽഫിയ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ
റവ. ഡോ. ജോയി പുന്നൂസ്, റവ. ഡോ. പാപ്പി മത്തായി, പാസ്റ്റർ ഡി. മോഹൻ, പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ ഷിബു തോമസ്‌ (ഒക്കലഹോമ), റവ. ഡോ. സർവ്ജീത് ഹെർബെർട്ട്, റവ. ഡോ. റിച്ചാർഡ് ഹോവൽ, റവ. ഡോ. ഫിന്നി ഫിലിപ്പ്, റവ. ഡോ. പോൾ മാത്യൂസ്, സിസ്റ്റർ മേരി മാത്യൂസ്, സിസ്റ്റർ ക്രിസ്റ്റി പോൾ മാത്യൂസ് എന്നിവർ പ്രസംഗിക്കും.
11ന് നടക്കുന്ന യുവജനങ്ങളുടെ സമ്മേളനത്തിന് ബ്രദർ ഷാർലറ്റ് പി മാത്യുവും 12ന് നടക്കുന്ന സോദരി സമ്മേളനത്തിൽ ഡോ. ജോയിസ് കോശിയും നേതൃത്വം നൽകി സംസാരിക്കും.
രാവിലെ 10 മണിക്കും വൈകിട്ട് 7 മണിക്കും പൊതുയോഗങ്ങൾ നടക്കും. ഫിലഡൽഫിയ ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും.
ഫിലഡൽഫിയ ബൈബിൾ കോളേജ് ബിരുദദാനം, ശുശ്രൂഷക സമ്മേളനം, സോദരീ സമ്മേളനം, യുവജന സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടി എന്നിവയും കൺവൻഷനോടനുബദ്ധമായി നടക്കും.
വടക്കെ ഇന്ത്യയുടെ അപ്പോസ്തോലന്മാരിൽ അഗ്രഗണ്യനായിരുന്ന, ഇപ്പോൾ കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ്‌ മാത്യൂസ് ആരംഭിച്ച ആത്‌മീയപ്രസ്ഥാനമാണ് ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യ. ഇന്ന്
1600-ൽ പരം പ്രാദേശിക സഭകൾ എഫ് എഫ് സി ഐ ക്കുണ്ട്. റവ. ഡോ. പോൾ മാത്യൂസ് എഫ് എഫ് സി ഐ യുടെ ദേശീയ അദ്ധ്യക്ഷനായി പ്രവർത്തിക്കുന്നു.

Meeting ID: 827 6249 9457
Passcode: 111

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.