സാമൂഹ്യ പ്രതിബദ്ധതയുമായി പാസ്റ്റർ സുനിൽ കുഞ്ഞുമോൻ

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ പാണത്തൂ൪ സംസ്ഥാന പാതയിലെ പലയിടത്തും കാട് മൂടി വാഹന ഗതാഗതത്തിനും കാൽ നടയാത്രയ്ക്കും വളരെ ബുദ്ധിമുട്ടുള്ളതായി മാറിയിട്ടുള്ള അവസ്ഥയിൽ പനത്തടി മാറാനാഥാ ചർച്ച് പാസ്റ്റർ സുനിൽ കുഞ്ഞുമോ൯ ഒറ്റയ്ക്ക് കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കാട് വെട്ടി വൃത്തിയാക്കി. നിരവധി അപകടങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന
റോഡ് അരികിലെ കാട് വെട്ടി തെളിച്ചത് പ്രസംഗം മാത്രമല്ല പ്രവർത്തിയും ഉണ്ടെന്ന് സമൂഹത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച പനത്തടി ഗവ. സ്ക്കൂളിലെ പാസ്റ്ററുടെ നേതൃത്വത്തിൽ പരിസരവും ക്ലാസ്മുറികളും വൃത്തി ആക്കിയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.