‘SAVE 40 LAKH PEOPLE’ ക്യാമ്പയിനുമായി പി.വൈ.സി

തിരുവല്ല : മുല്ലപ്പെരിയാര്‍   ഡാം    മലയാളികള്‍ക്ക്   എന്നും    ആശങ്കയാണ്. തലയ്ക്ക്    മുകളിലുള്ള ജലബോംബാണ്    മുല്ലപ്പെരിയാര്‍   എന്നാണ് ഇപ്പോള്‍   സമൂഹമാധ്യമങ്ങള്‍ പറയുന്നത്.മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നുമുള്ള ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്തതിൻറെ 126 -ാം വാർഷിക ആയിരിക്കുന്ന ഈ സമയം  #SAVE 40 LAKH PEOPLE എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ പി വൈസി  കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു .സംസ്ഥാന പ്രസിഡന്റ് ജിനു വര്ഗീസും സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാലയും ചേർന്നു പോസ്റ്റർ റിലീസ് ചെയ്തു .അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ അണക്കെട്ട് തകരാൻ കാരണമാകുമെന്ന് പി വൈ സി പ്രവർത്തകർ പങ്കുവെച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading