ദുരന്തഭൂമിയില്‍ സഹായവുമായി ഐവി എസ് ( IVS )

Kraisthava ezhuthupura news desk

ഇടുക്കി :പ്രകൃതി ദുരന്തം വിതച്ച ഇടുക്കിജില്ലയിലെ കൊക്കയാറിലും മുണ്ടക്കയം കൂട്ടിക്കലിലും ഇടതു വിശ്വാസ സഹയാത്രികര്‍ (IVS) സഹായമെത്തിച്ചു. ശക്തമായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടമായി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആഹാരസാധനങ്ങള്‍ എത്തിച്ചുനല്‍കി . അംഗങ്ങളായ മുകേഷ് ഉണ്ണി , ജിതിന്‍ ജോസ് ,സുനിഷ് ഉപ്പുതറ എന്നിവര്‍ നേതൃത്വം നല്‍കി .

പെന്തകോസ്തിലെ ഇടത് അനുഭാവമുള്ള ആളുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് സംഘടനയായ IVS (Reg no EKM /TC / 59 /2021) സാമൂഹികപ്രവര്‍ത്തനങ്ങള്‍കൊണ്ട് ചുരുങ്ങിയ സമയംകൊണ്ടുതന്നെ ശ്രദ്ധനേടിയ സംഘടനയാണ് .
ജസന്‍ ബേബി ,ഷിജി ബാബു ,സൈമണ്‍ പീറ്റര്‍ ,മുകേഷ് ഉണ്ണി ,ജയ്സണ്‍ തോമസ് ,അനില്‍ കെ ജോണ്‍ ,ഷാജി സേവ്യര്‍,ജിതിന്‍ ജോസ് എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.

വാർത്ത: ജെയ്സൻ തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.