വിശ്വാസത്തിൽ വളർന്നാൽ ഐഡന്റിറ്റി മാറും: പാസ്റ്റർ ഷാജി എം പോൾ

ഗുജറാത്ത് ചാപ്റ്റർ കൺവൻഷന് തുടക്കമായി

Download Our Android App | iOS App

വഡോദര: വിശ്വാസത്തിൽ വളർന്നാൽ നമ്മുടെ ഐഡന്റിറ്റി മാറും. എബ്രായ ലേഖനം പതിനൊന്നാം അധ്യായം ആസ്പദമാക്കി മോശയുടെ ജീവിതത്തിലെ വിശ്വാസത്താലുള്ള വളർച്ചയിലെ ഒന്നാം ഘട്ടത്തിൽ “ഫാറവൊന്റെ പുത്രിയുടെ മകൻ ” എന്നും രണ്ടാം ഘട്ടത്തിൽ “മിസ്രയീമ്യൻ” എന്നും മൂന്നാം ഘട്ടത്തിൽ യിസ്രായേല്യൻ എന്നുമുള്ള ഐഡന്റിറ്റി മാറ്റമാണ് യഥാർത്ഥമായ വിശ്വാസത്താൽ ഉള്ള വളർച്ചയിൽ വന്ന മാറ്റങ്ങൾ . ഇത് മോശെയെ ദൈവീകരക്ഷണ്യ പദ്ധതിയുടെ അമരക്കാരനാക്കിത്തീർത്തു. ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിർച്വൽ കൺവെൻഷന്റെ പ്രാരംഭ ദിനമായ ഇന്നലെ മുഖ്യസന്ദേശം നൽകുകയായിരുന്നു പാസ്റ്റർ ഷാജി എം പോൾ. ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ടൈറ്റസ് ജോസഫ് സന്ദേശം പരിഭാഷപ്പെടുത്തി.
ഗുജറാത്ത്‌ ചാപ്റ്ററിന്റെ അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ ടോണി വർഗീസ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യു ഉത്ഘാടനം നടത്തി. വിവിധ സഭകളിൽ നിന്നും ചാപ്റ്ററുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും നിരവധി കർത്തൃദാസന്മാരും വിശ്വാസികളും പങ്കെടുത്തു. ഇവാ. ജോജി തോമസ്‌ &ഫാമിലി ഗാനശുശ്രൂഷ നിർവഹിച്ചു. സമാപന പ്രാർത്ഥന പാസ്റ്റർ റ്റി കെ ജോസഫ് നടത്തി. ഇന്നത്തെ കൺവൻഷനിൽ പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ പ്രസംഗിക്കും. ഹാഗിയോസ് വോയ്സ് സൂറത്ത് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ഭക്തവത്സലന്റെ പ്രത്യേക സംഗീത പരിപാടിയും ഉണ്ടാകും. കൺവൻഷന്റെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like
Comments
Loading...