പെന്തെക്കോസ്ത് യുവജങ്ങൾക്കായി വിർച്വൽ ഉപന്യാസ രചന മത്സരവുമായി അലൈൻ എബനേസർ പി.വൈ.പി.എ

അലൈൻ : ഐ.പി.സി എബനേസർ അലൈൻ പി.വൈ.പി.എയുടെ നേതൃത്വത്തിൽ ഓൺലൈനായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. സഭ – യുവജന സംഘടന വ്യത്യാസമില്ലാതെ പെന്തെക്കോസ്ത് യുവജനങ്ങൾക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടമായിട്ടാണ് മത്സരം നടത്തപ്പെടുന്നത്. ഒന്നാം ഘട്ടത്തിൽ സമർപ്പിക്കുന്ന ഉപന്യാസങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് മാത്രമേ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാൻ കഴിയുള്ളു. രണ്ടാം ഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15000,10000,5000 രൂപ എന്നീ രീതിയിൽ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ താത്പര്യം ഉള്ളവർ ചുവടെ നൽകുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/ZmrPEUsDoQihewka6

ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യപെടുന്നവർക്കുള്ള നിർദ്ദേശങ്ങൾ:

• പെന്തെക്കോസ്ത് സഭാ-യുവജന സംഘടന ഭേദമില്ലാതെ യുവജങ്ങൾക്ക് ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം

• രണ്ട് ഘട്ടങ്ങളിലായിട്ടാണ് വെർഡ്സ്മിത്ത് 2021 വിർച്വൽ ഉപന്യാസ രചന മത്സരം നടത്തപ്പെടുന്നത്

•മത്സരത്തിൽ പങ്കെടുക്കുന്നവർ മുകളിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.

•15 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായപരിധി ഉള്ളവർക് മാത്രമേ പങ്കെടുക്കാൻ യോഗ്യതയുള്ളൂ.

•300 വാക്കുകളിൽ കൂടുതൽ ഒന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ എഴുതാൻ പാടില്ല

•ഒക്ടോബർ 16 വൈകുന്നേരം നാല് മണി (ഇന്ത്യൻ സമയം) വരെയാണ് ഒന്നാം ഘട്ടത്തിലെ ലേഖനങ്ങൾ അയക്കുവാനുള്ള സമയപരിധി. അതിനു ശേഷം വരുന്ന രചനകൾ സ്വീകരിക്കുന്നതല്ല

• രചനകൾ അയക്കേണ്ട മേൽവിലാസം: pmvincy7@gmail.com

• നൽകിയിരിക്കുന്ന വിഷയം ആസ്പദമാക്കി ഉപന്യാസത്തിനു അനുയോജ്യമായ തലക്കെട്ട് ഉപന്യാസത്തിനു നൽകാവുന്നതാണ്

•വാക്യങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ കൃത്യമായി റഫറൻസുകൾ രേഖപ്പെടുത്തണം

•ഉപന്യാസ മത്സരത്തിന്റെ ഭാഷ മാധ്യമം മലയാളവും ഇംഗ്ലീഷും മാത്രം ആയിരിക്കും

•പാസ്റ്റേഴ്സ്,ഇവാഞ്ചലിസ്റ്റ്, ബൈബിൾ സ്കൂളിൽ അധ്യാപകർ എന്നിവർ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

•എഴുതപ്പെട്ട ഉപന്യാസം കൃത്യമായി സ്കാൻ ചെയ്തു നിർദ്ദേശിക്കപ്പെട്ട ഇമെയിൽ ഐ.ഡി-ലേക് അയക്കുക, ഇമെയിൽ സബ്ജെക്ട്-ൽ മത്സരാർഥിയുടെ പേര് നൽകുക

•എഴുതുന്ന പേപ്പറിന്റെ ഒരു ഭാഗത്തു മാത്രം എഴുതുക, നീല, കറുപ്പ് എന്നീ മഷികളിലുള്ള പേനകൾ ഉപയോഗിക്കുക

•രണ്ടാമത്തെ തലത്തിൽ ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളു.

•രണ്ടാമത്തെ റൗണ്ട് സൂം അപ്ലിക്കേഷനിൽ ലൈവായി പ്രബന്ധാവതരണം പോലെ നടത്തണം, അതിൽ നിശ്ചിത സമയം ഓരോ മത്സരാർത്ഥിക്കും നൽകുന്നതാണ്.

•നിർദ്ദേശിക്കപ്പെട്ട തീയതിക്കും സമയത്തിനും ശേഷം നൽകുന്ന ഉപന്യാസം യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

•പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഗൂഗിൾ-ഫോമിൽ തങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം

•മത്സരത്തിന്റെ നടത്തിപ്പും റിസൾട്ടും പൂർണ്ണമായും ജഡ്ജസ്സിന്റെയും പി.വൈ.പി.എ കമ്മറ്റിയുടെയും ഉത്തരവാദിത്തത്തിൽ വരുന്നതാണ്.

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.