കോവിഡ് മരണം: നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗരേഖയായി

 

post watermark60x60

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറായി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌, കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളിലുണ്ടാകുന്ന മരണങ്ങള്‍ എല്ലാം കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു കൊണ്ടുള്ളതാണ് മാര്‍ഗരേഖ.
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. എഡിഎം, ഡിഎംഒ, ഡിസ്ട്രിക്‌ട് സര്‍വൈലന്‍സ് ടീം മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം തലവന്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിവരാകും സമിതിയിലെ അംഗങ്ങള്‍.
മരിച്ചവരുടെ ബന്ധുക്കള്‍ രേഖകള്‍ സഹിതം കലക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും നിര്‍ദേശമുണ്ട്‌.
ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.
പുതിയ മാര്‍ഗരേഖ പ്രകാരം മരണപ്പട്ടികയിലും മാറ്റമുണ്ടാകും. പട്ടികയില്‍ ഉള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ ഡെത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ജില്ലാ തലത്തിലുള്ള കോവിഡ് മരണം നിര്‍ണയിക്കുന്ന സമിതിയാണ് ഇതു സംബന്ധിച്ച രേഖകള്‍ നല്‍കുക. കോവിഡ് സ്ഥിരീകരിച്ചവരുടെ ആത്മഹത്യയും കോവിഡ് മരണമായി കണക്കാക്കുമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like