റ്റി.പി.എം കുന്നംകുളം സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ് പ്രഭാകരൻ അക്കരെ നാട്ടിൽ

 

കുന്നംകുളം: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ കുന്നംകുളം സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ് പ്രഭാകരൻ (68) ഇന്ന് സെപ്റ്റംബർ 28 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വിലങ്ങന്നൂർ റ്റി.പി.എം സഭ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ.
തിരുവനന്തപുരം മരുതൂർ മലപ്പെരിക്കോണത്ത് വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ മകനാണ്. ഏകനായി ഹൈന്ദവ മാർഗത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പാസ്റ്റർ തോമസ് 1990 ൽ ബാംഗ്ലൂർ എൻ ടി ടി എഫിൽ ജോലിയിലായിരിക്കെ ജോലി രാജിവെച്ചു പൂർണ്ണസമയ സുവിശേഷ വേലക്കായി ജീവിതം സമർപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.