ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു 5 വയസ്സുകാരി സയോന സാറാ സാബ്

post watermark60x60

ഷാർജാ: ദൈവ വചനത്തിന്റെ പരമാർത്ഥ സത്യങ്ങളിൽ ഹൃദിസ്ഥമാക്കി 355 വാക്കുകളിൽ കേവലം 1 മിനിറ്റു 53 സെക്കൻഡിൽ പറഞ്ഞു തീർത്തു 5 വയസുകാരി സയോന സാറാ സാബ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു ക്രൈസ്തവ സമൂഹത്തിനു അഭിമാനമായി മാറി.”മാക്സിം ബിബ്ലിക്കൽ ഫാക്ടസ് ” എന്ന ശീർഷകത്തിലാണ് സയോന ഇടം പിടിച്ചിരിക്കുന്നത് . ഇന്ത്യൻ ഹൈസ്കൂൾ ദുബായിൽ കെജി 2 വിദ്യാർത്ഥി ആണ് സിയോണ.ഇന്ത്യക്കാരുടെ സർഗ്ഗാത്മകവും അതുല്യവുമായ കഴിവുകൾ തിരിച്ചറിയാനും അതിനെ വിലയിരുത്തി രേഖപ്പെടുത്താനുമായി 2006 മുതൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമാണ് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സ്.50 പരം വിധികർത്താക്കൾ, വിർച്വൽ പ്ലാറ്റഫോമിൽ നേരിട്ട് വിലയിരുത്തിയാണ് സയോനയെ റെക്കോർഡിനായി പരിഗണിച്ചത്.ഇന്റർനാഷണൽ പ്രോട്ടോക്കോൾ ഫോർ ന്യൂ റെക്കോർഡ്സ്’ (IPNR) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ നിയമങ്ങളും പാലിച്ചായിരുന്നു ഈ നേട്ടം കൈവരിച്ചത്.ഐ പി സി ഫിലാദൽഫിയ ദുബായ് സഭാംഗമായ കൊട്ടാരക്കര സ്വദേശികൾ സാബ് കെ അലക്സിന്റെയും ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം യു. എ ഇ ചാപ്റ്റർ പ്രയർ കോർഡിനേറ്റർ സിജി സാബിന്റെയും മകളാണ് സയോന സാബ്.  സയോന മോൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

You might also like