വിശന്ന് അലയുന്നവർക്ക് സാന്ത്വനമായി കെ.ഇ മഹാരാഷ്ട്ര ചാപ്റ്റർ

മുംബൈ: ക്രൈസ്‌തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തനം ഇന്നും നടത്തി. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു  ഭക്ഷണ പൊതികൾ വിതരണം ചെയ്തു. വിശപ്പിന്റെ വിളിയുടെ പ്രാധാന്യം  എത്രയെന്ന് അക്ഷരാർത്ഥത്തിൽ തിരിച്ചറിയുന്ന ഒരു ദിനം കൂടിയായിരുന്നു. വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുവാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ഷിബു മാത്യു,ജെയിംസ് ഫിലിപ്പ്, അനു ചെറിയാൻ , ലിമീഷ് മാത്യു, ഷോബി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.