പി.വൈ.പി.എ യു.എ.ഇ റീജിയന് വീണ്ടും അംഗീകാരം

Kraisthava ezhuthupura news desk

യു. എ. ഇ : പി.വൈ.പി.എ യുടെ ആപ്‌തവാക്യമായ “സേവനത്തിനായി രക്ഷിക്കപെട്ടു” എന്ന് അന്വർത്ഥമാക്കുന്ന നിലയിൽ, കോവിഡ് രോഗ വ്യാപനം അതിസങ്കീർണ്ണമായിരുന്ന സാഹചര്യത്തിൽ, വിവിധ സ്ഥലങ്ങളിൽ നാലു രക്ത ദാന ക്യാമ്പുകളാണ് നടത്തപ്പെട്ടത്.

അബുദാബി ആരോഗ്യ വകുപ്പിൻെറ (SEHA) ,ഷാർജ ആരോഗ്യ വകുപ്പിന്റെയും(എമിരേറ്റ്സ് ഹെൽത്ത് സെർവിസ്സ് ) പ്രശംസാ പത്രം ഏറ്റു വാങ്ങിയ പി.വൈ.പി.എ യു.എ.ഇ റീജിയണിൻെറ എക്കാലത്തെയും സുവർണ്ണ നേട്ടമാണിത്.പി.വൈ.പി.എ യു.എ.ഇ റീജിയൺ സംഘടിപ്പിച്ച “നൽകാം ജീവന്റെ തുള്ളികൾ”എന്ന രക്തദാന ക്യാമ്പുകളാണ് ആരോഗ്യമേഖലയിലെ അധികാരികളുടെ അംഗീകാരവും,പ്രശംസയും ഔദ്യോഗികമായി പി.വൈ.പി.എ റീജിയണു നൽകപ്പെട്ടത്.

ആദ്യമായിട്ടാണ് രണ്ടു എമിറേറ്റ്സ്‌ ഗവണ്മെന്റ് തലത്തിൽ പെന്തക്കോസ്ത് സമൂഹത്തിനുള്ള അനുമോദനം ലഭിക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി ഒരു മഹാവ്യാധിയോട്‌ പൊരുതുന്ന സാഹചര്യത്തിൽ, തികഞ്ഞ സേവന സന്നദ്ധതയോടെ നിലകൊണ്ട സംഘാടകരെ, അധികാരികൾ വാക്കുകളാൽ പ്രശംസിക്കുകയും ചെയ്തു.പി.വൈ.പി.എ യു.എ.ഇ റീജിയണിന്റെ എക്കാലത്തിലും സ്മരണയിൽ നിലനിൽക്കുന്ന നേട്ടമാണിതെന്നു പ്രസിഡന്റ് റവ.സൈമൺ ചാക്കോ, സെക്രട്ടറി ജേക്കബ് ജോൺസൻ അറിയിച്ചു. ജിൻസ്.പി.ജോയ് കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചു.

പ്രവാസികളുടെ കേദാരമായ യു.എ.ഇ-യുടെ സന്നദ്ധ സേവന മേഖലയിൽ, പെന്തക്കോസ്ത് സമൂഹത്തിനുള്ള പങ്കും പ്രാധാന്യവുമാണ് ഈ രണ്ട് ഗവണ്മെന്റ് തലത്തിലുള്ള അംഗീകാരം പ്രകടമാക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.