വീടുപണിയ്ക്ക് സഹായിയായ വൈദീകൻ മാതൃകയാകുന്നു

Kraisthava Ezhuthupura News

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുനെച്ചി മലങ്കര കാതോലിക്കാ ഇടവക വികാരിയായ ഫാ. ജോൺസൻ പള്ളിപടിഞ്ഞാറേതിനെ രാവിലത്തെ വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളിയിൽ അച്ചനെ തിരഞ്ഞാൽ ഇദ്ദേഹം ഇവിടെ കാണില്ല. പിന്നെ ജോൺസൺ അച്ചനെ കാണണമെങ്കിൽ നിർധന കുടുംബത്തിന് വീട് നിർമിക്കുന്ന സ്ഥലത്ത് എത്തണം. എന്നാൽ അവിടെ എത്തിയാൽ വീട് പണിക്ക് വേണ്ടി സിമൻ്റ് കോരാനും ചട്ടി ചുമക്കാനുമുള്ള ഒരു സാധാരണ തൊഴിലാളിയുടെ റോളിലായിരിക്കും ഈ അച്ചൻ. ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ വ്യത്യസ്തനാവുകയാണ് ഫാ. ജോൺസൻ പള്ളിപടിഞ്ഞാറേതിൽ.

തൻ്റെ ഇടവകയിലെ നിർധന കുടുംബത്തിനായുള്ള വീട് നിർമ്മാണത്തിൽ മുഴുകിയിരിക്കുകയാണ് ജോൺസൺ അച്ചൻ. കാരുണ്യത്തിന്റെ കരങ്ങൾ എപ്പോഴും തുറന്നിടേണ്ടത് അശരണരുടെയും പാവപ്പെട്ടവരുടെയും അടുക്കലേക്കാണെന്നാണ് ജോൺസൺ അച്ചൻ നൽകുന്ന സന്ദേശം. കവളപ്പാറ ദുരന്തമുണ്ടായപ്പോൾ ഭൂദാനം മലങ്കര കാതോലിക്കാ ദേവാലയ വികാരിയായിരുന്ന ജോൺസൺ അച്ചൻ വീട് നഷ്ടപെട്ടവർക്കായി പള്ളിയുടെ വാതിൽ തുറന്നു നൽകി. അന്ന് ആരാധന പോലും മാറ്റിവെച്ചാണ് എല്ലാ നഷ്ടപ്പെട്ടവർക്ക് അച്ചൻ തണലായത്. നാല് മാസത്തോളം കുർബാന പോലും പള്ളിയിൽ ഉണ്ടായിരുന്നില്ല. ക്യാമ്പായി മാറ്റപ്പെട്ട പള്ളിയിൽ ഓരോരുത്തരുടെയും ദുഖങ്ങളിൽ പങ്കുചേരാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

എടക്കര കരുനെച്ചിയിൽ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് വീട് പണി പുരോഗമിക്കുന്നത്. വയനാട് കാട്ടിക്കുളം സ്വദേശിയായ ഫാദർ ജോൺസൻ പള്ളിപടിഞ്ഞാറേതിൽ പുൽപ്പള്ളി പഴശിരാജ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനം രാജിവെച്ചാണ് വൈദികവൃത്തിയിലേക്ക് എത്തിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.