പാസ്റ്റർ രാജേഷ് വക്കത്തിന് യു.പി.എഫ് യാത്രയയപ്പ് നൽകി

ഷാർജ: നാലു വർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന കോർഫക്കാൻ എൻലൈറ്റൻ സഭയുടെ പാസ്റ്ററായ രാജേഷ് വക്കത്തിന്, യുണൈറ്റഡ്പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൻ, യു.എ.ഇയുടെ (യു.പിഎഫ് ഫുജൈറ) ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. അനൂഗ്രഹീത ഗായകനായ പാസ്റ്റർ രാജേഷ് യു.പി.എഫ് സെക്രട്ടറിയും ഗായകസംഘം ലീഡറും എൻലൈറ്റൻ സഭാ ശ്രുശ്രൂഷകനുമായിരുന്നു. നിരവധി ആൽബങ്ങളിൽ പാടിയിട്ടുള്ള പാസ്റ്റർ രാജേഷ്, ഗൾഫിലെ ആത്മീയ സംഗമങ്ങളിൽ സംഗീത ശ്രുശ്രുഷ നിർവ്വഹിച്ചിട്ടുണ്ട്.

post watermark60x60

യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് കെ. ഈപ്പൻ (ചർച്ച് ഓഫ് ഗോഡ് ഫുജൈറ) അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജെ.എം. ഫിലിപ്പ് (ഫുൾ ഗോസ്പൽ പ്രയിസ് ആൻഡ് പ്രയർ ഫെല്ലോഷിപ്പ് ഫുജൈറ), പാസ്റ്റർ ഷാജി അലക്സാണ്ടർ (ഫുജൈറ അസംബ്ലളി സഭ) പാസ്റ്റർ ജോൺസൻ മത്തായി (ഡിബ്ബ ഗിൽഗാൽ ദൈവസഭ) കോശി ചാക്കോ (ഷാലേം പെന്തക്കോസ്ത് ദൈവസഭ കോർഫക്കാൻ), പാസ്റ്റർ മോനിക്കുട്ടൻ (ദൈദ് ഫെല്ലോഷിപ്പ്), ബിജു നിലമ്പൂർ (അസംബ്ലിസ് ഓഫ് ഗോഡ് ഫുജൈറ), പാസ്റ്റർ ജോസ് കുര്യൻ (എൻലൈറ്റൻ ഫുൾ ഗോസ്പൽ സഭ കോർഫക്കാൻ) സാജു (ഐ.പി.സി ഫുജൈറ) യു.പി.എഫ്. മീഡിയ സെക്രട്ടറി ഡഗ്ളസ് ജോസഫ്, ട്രഷറർ ലാലു പോൾ, ലിൻസൺ, ഫിലിപ്പ് ഏബ്രഹാം, സുജു മത്തായി എന്നിവർ ആശംസകൾ നേർന്നു.

-ADVERTISEMENT-

You might also like