റിവൈവ് ആൽബെർട്ട 2021 ന് അനുഗ്രഹീത സമാപ്തി

Kraisthava Ezhuthupura News

post watermark60x60

ആൽബെർട്ട: ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെയും ആൽബെർട്ട യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന റിവൈവ് ആൽബെർട്ട 2021 ന് അനുഗ്രഹീതമായ സമാപനം. ഓഗസ്റ്റ് എട്ടിന് സൂം പ്ലാറ്റഫോമിൽ കൂടെ നടന്ന പ്രസ്തുത മീറ്റിംഗിൽ സിസ്റ്റർ ബിനീഷ് ബബ്‌ജി (ഡൽഹി) അനുഗ്രഹീത ആരാധന നയിക്കുകയും കർത്താവിൽ പ്രസിദ്ധനായ പാസ്‌റ്റർ സാം മാത്യു (കേരളം) അനുഗ്രഹീത ദൈവിക സന്ദേശവും നൽകുകയും ഉണ്ടായി. പ്രസ്തുത മീറ്റിംഗിൽ സ്വദേശത്തും വിദേശത്തും നിന്നുള്ള പല ദൈവദാസന്മാരും, ദൈവജനങ്ങളും, കെ ഇ മാനേജ്‌മന്റ്, കാനഡ ചാപ്റ്റർ പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി. ക്രൈസ്തവ എഴുത്തുപുര ആൽബെർട്ട യൂണിറ്റ്ന്റെ 2021-2022 പ്രവർത്തിവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പാസ്റ്റർ വിൽ‌സൺ കടവിൽ (ആൽബെർട്ട) അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

-ADVERTISEMENT-

You might also like