ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ദോഹ ഓഗസ്റ്റ് 15ന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു

ദോഹ : സുവിശേഷീകരണത്തിന് താൽപര്യവും സമർപ്പണവും ഉള്ളവരായ യുവതി-യുവാക്കളെ വളർത്തിയെടുക്കുവാൻ, ഗിൽഗാൽ മീഡിയ ആൻഡ് മിനിസ്ട്രിയുടെ ദോഹയുടെ നേതൃത്വത്തിൽ ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ആഗസ്റ്റ് 15- മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. രക്ഷിക്കപ്പെട്ട്,സ്നാനപ്പെട്ടവരും പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചവരുമായവർക്ക്‌ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ആറുമാസംകൊണ്ട് പൂർത്തീകരിക്കുന്നതായ ഈ ഹൃസ്വകാല കോഴ്സിന് ചേരാവുന്നതാണ് . മലയാളം മീഡിയത്തിൽ ഉള്ള ക്ലാസുകൾ വാട്ട്സ്ആപ്പ്, സൂം പ്ലാറ്റ് ഫോമിലൂടെ ആണ് നടത്തപ്പെടുന്നത്. ക്രൈസ്തവ കൈരളിക്കു ഏറെ സുപരിചിതരായ എഴുത്തുകാരും, പ്രഭാഷകരും, അധ്യാപകവൃത്തിയിൽ ദീർഘവർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായവരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. അമേരിക്കയിലെ ഒക്കലഹോമ യൂണിവേഴ്സിറ്റി ക്ലിനിക്കൽ പ്രൊഫസറും, തുൾസ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററും പ്രസിഡണ്ടുമായ റവ. ഡോ. സാക്ക് വർഗീസ്, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ അസിസ്റ്റന്റ് ഓവർസിയർ റവ. പി. ജി. മാത്യൂസ്, സുവിശേഷ പ്രഭാഷകരും എഴുത്തുകാരും വേദാധ്യാപകരുമായ പാസ്റ്റർ എബ്രഹാം പത്തനാപുരം, പാസ്റ്റർ ജോയി പാറക്കൽ, സുവി. ഷാജൻ പാറക്കടവിൽ, സിസ്റ്റർ. സൂസൻ വർഗീസ് യുഎസ്എ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
വിദ്യാർഥികൾക്കായി മാസത്തിൽ രണ്ടു പ്രാവശ്യമായി നടത്തുന്ന സെമിനാറുകളിൽ പ്രമുഖ വേദ അധ്യാപകരും പ്രഭാഷകനുമായ റവ. ഡോ. കെ. സി. ജോൺ, റവ. ടി. ജെ. സാമുവേൽ, റവ. ഒ. എം. രാജുക്കുട്ടി, റവ. വൈ. റെജി, പാസ്റർ. ബാബുചെറിയാൻ, പാസ്ററർ. പ്രിൻസ് റാന്നി, ഡോ. കെ. ജെ. മാത്യു, ഡോ. എം. സ്റ്റീഫൻ, ഡോ. ബി. വർഗീസ്, പാസ്റ്റർ. വി. പി. ഫിലിപ്പ്, ഡോ. ജെയിംസ് ജോർജ് വെൺമണി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച് ക്ലാസ്സുകൾ നയിക്കും
പ്രിസിഡണ്ട്.റവ. ഡോ. സാക്ക് വർഗീസ് യു എസ് എ, ഡയറക്ടർ. സുവി. ലാലു ജേക്കബ് ( സ്ഥാപക ഡയറക്ടർ, ഗിൽഗാൽ മീഡിയ ആൻഡ് മിനിസ്ട്രി, ദോഹ ), പ്രിൻസിപ്പാൾ. റവ. ടോമി ജോസഫ്, യു.എസ്. എ., അക്കാഡമിക്ക് ഡീൻ. റവ. പ്രിൻസ് ജോസഫ്, കോ -ഓർഡിനേറ്റേഴ്‌സ്. ബ്രദർ. ലിജു ജേക്കബ് സൗദി, സുവി. ജോൺ പുന്നൂസ് യു എ ഇ എന്നി വരാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് അമേരിക്കയിലെ ഇന്റർനാഷണൽ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷന്റെ ഡിപ്ലോമ ഇൻ മിനിസ്ട്രി (Di min ) സർട്ടിഫിക്കറ്റുകൾ നൽകുന്നു. 350- രൂപ അഡ്മിഷൻ ഫീസും 500- രൂപ മാസ ഫീസും നൽകി കോഴ്സിൽ പങ്കെടുക്കാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.