എഡിറ്റോറിയൽ : ഫ്രണ്ട്ഷിപ്പ് ഡേ ; നല്ല സുഹൃത്തുക്കൾ നല്ല വഴിക്കാട്ടികൾ ആണ് | ബിൻസൺ കെ. ബാബു

നിങ്ങളുടെ പുഞ്ചിരി ലോകത്തോട് പങ്കിടുക. അത് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്.”- ക്രിസ്റ്റി ബ്രിങ്ക്ലെയ്‌

ഇന്ന് ലോക സൗഹൃദ ദിനം. എല്ലാവരുടെയും ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസം. ഇന്ത്യയിൽ അഗസ്റ്റ് ഒന്നിന് സൗഹൃദ ദിനം ആഘോഷിക്കുമ്പോൾ ചില രാജ്യങ്ങളിൽ ജൂലൈ 30 ന് ആചരിക്കുന്നു. 1958 ൽ ഡോ. റാമോൻ ആർട്ടമിയോ ബാർക്കോയും പ്യുർട്ടോ പിനസ്ക്കോ എന്നിവർ ചേർന്ന് പാരഗ്വയിലാണ് ഇതിന് തുടക്കമിടുന്നത്. നമ്മുടെ സൗഹൃദത്തിന് നമ്മിൽ എന്താണ് പങ്ക്? അവർ എത്ര മാത്രം നമ്മിൽ സ്വാധീനം ഉണ്ടാക്കുന്നു.. അതുപോലെ നാം അവർക്ക് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ചിന്തിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ ദിവസം ആചരിക്കുന്നത്.

ഈ ലോകത്തിൽ ജീവിക്കുന്ന എല്ലാവർക്കും തമ്മിൽ തമ്മിൽ ബന്ധങ്ങൾ ഉണ്ട്. ഏതെങ്കിലും രീതിയിൽ നാം മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരും. ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഏത് പ്രകാരമുള്ള വ്യക്തികളുമായാണ് നമുക്ക് ബന്ധമുള്ളത്. ആരെയാണോ ആശ്രയിക്കുന്നത് അവരുടെ ഉപദേശങ്ങൾ അല്ലെങ്കിൽ ചിന്തകൾ അനുസരിച്ചായിരിക്കും മുന്നോട്ട് പോകുന്നത്.അങ്ങനെ വരുമ്പോൾ നല്ല പ്രവർത്തികൾ ചെയ്യുമ്പോൾ ‘നല്ല സുഹൃത്തുക്കൾ’ അത്യാവശ്യമാണ്. ‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്നുള്ള മലയാളത്തിലെ ചൊല്ല് വളരെ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഒരു നല്ല കൂട്ടുകാരൻ അല്ലെങ്കിൽ നല്ല സുഹൃത്തുക്കൾ നമ്മോടൊപ്പം ഉണ്ടെങ്കിൽ വേറെ ഒന്നിന്റെയും ആവശ്യമില്ല. നല്ല സുഹൃത്ത് വലയമാണ് നമുക്ക് ഇന്ന് വേണ്ടത്. ഈ ദിനത്തിൽ അതുപോലെയുള്ള കൂട്ടുകാരെ ഓർക്കുമ്പോൾ ആണ് ‘ഫ്രണ്ട്ഷിപ്പ് ഡേ’ അർത്ഥവത്താകുന്നത്.

ഒരു വാചകം ഇപ്രകാരം ശ്രദ്ധിക്കാൻ ഇടയായി “ഉള്ളറിയാത്ത ആയിരം ചങ്ങാതിമാരേക്കാൾ ഉള്ളറിയുന്ന ഒരു ചങ്ങാതി കൂടെ ഉണ്ടെങ്കിൽ സൗഹൃദത്തിന്റെ കാര്യത്തിൽ അവൻ റിച്ചാണ്.” ഒത്തിരി കൂട്ടുകാരെക്കാൾ നമ്മെ അടുത്ത് അറിയുന്ന ഏത് കാര്യത്തിലും കൂടെയിരിക്കുന്ന നല്ല ബന്ധം ഉണ്ടെങ്കിൽ ആ കാര്യത്തിൽ നമ്മൾ സമ്പന്നരാണ്. വിശുദ്ധ വേദപുസ്തകത്തിൽ ശലോമോൻ രാജാവ് സദൃശവാക്യങ്ങളിൽ പറയുന്ന ഒരു കാര്യം “തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.”(27:9). ഒരു യെഥാർത്ഥ സ്നേഹിതന്റെ വാക്കുകൾ നമുക്ക് പ്രയോജമാണ്. യേശു നല്ല മാതൃകയാണ് നൽകിയിരിക്കുന്നത്. യോഹന്നാൻ 15:12-15 വരെയുള്ള വാക്യങ്ങളിൽ സ്നേഹിതന്മാർക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കുമില്ല എന്ന് പറയുന്നുണ്ട്. യേശു തന്റെ ജീവിതത്തിലൂടെ തെളിയിച്ചു തന്ന ഒരു കാര്യം കൂടിയാണിത്.

ഈ സൗഹൃദദിനത്തിൽ നല്ല സുഹൃദ് വലയം നമുക്ക് ഉണ്ടാകട്ടെ. ഓരോ കൂട്ടുകാരും നമ്മിൽ വരുമ്പോൾ ചിന്തിക്കുക. പരിശോധിക്കുക എങ്ങനെ, എപ്രകാരം ഉള്ളതാണെന്ന്. ദുഷ്ട കൂട്ടുകളിൽ പെട്ടുപ്പോയാൽ പിന്നെ തിരിച്ചുവരവ് പ്രയാസമാണ്. ആരോഗ്യ പരമായ നല്ല ബന്ധങ്ങൾ കെട്ടി ഉയർത്തുവാൻ നമുക്ക് സാധിക്കട്ടെ. എല്ലാർവർക്കും ഒരു അനുഗ്രഹിക്കപ്പെട്ട Friendship day ആശംസിക്കുന്നു…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.