ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ പ്രവർത്തനം ആയ “ശ്രദ്ധ” യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വെബിനാർ ജൂലൈ 24 ന്

ദുബായ്: ക്രൈസ്തവ എഴുത്തുപ്പുരയുടെ സന്നദ്ധ പ്രവർത്തനം ആയ “ശ്രദ്ധ” യൂ.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, പ്രവാസികളെ സന്നദ്ധ സേവനത്തിനായി ഒരുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി, സ്പിരിറ്റ്‌ ഓഫ് സോഷ്യൽ വർക്ക്‌ എന്ന വിഷയത്തിനെ ആസ്പദമാക്കി ജൂലൈ 24 നു യൂ.എ.ഇ സമയം വൈകുന്നേരം 06:30 മുതൽ ഓൺലൈൻ വെബിനാർ ഒരുക്കുന്നു. ലോക പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയും, ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തനത്തിന്റെ അഭിമാനവുമായ ദയാ ബായ്, വെബിനാറിനെ അഭിസംബോധന ചെയ്യും. ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ.ഇ.പി ജോൺസൻ വെബിനാർ ഉത്‌ഘാടനം ചെയ്യും. യൂ.എ.ഇ ജീവകാരുണ്യ പ്രവത്തനത്തിൽ നിറ സാനിധ്യവും,യൂ.എ.ഇ പ്രവാസികളുടെ കാരുണ്യ സ്പർശവുമായ ശ്രീ അഷറഫ് താമരശ്ശേരി തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും, ഈ മേഖലയിലുള്ള പ്രവാസികളുടെ സംശയങ്ങൾക്ക് നിവാരണം വരുത്തുകയും ചെയ്യും.പ്രശസ്ത മാധ്യമ പ്രവർത്തകൻ ഐപ്പ് വള്ളികാടൻ പ്രോഗ്രാം നയിക്കും.റവ.ഫാദർ ലാൽജി മലയിൽ ഫിലിപ്പ് (അബുദാബി സി.സ്.ഐ ചർച്ച് വികാരി). ശ്രീമതി.അനു പ്രമോദ് (അക്കാഫ് പ്രസിഡന്റ്) എന്നിവർ ആശംസ അറിയിക്കും.സമൂഹത്തിന്റെ നാനാ വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് അംഗങ്ങളുടെ സാന്നിധ്യവും ഉണ്ടായിരിക്കും.

post watermark60x60

സൂം ലിങ്ക് : https://us02web.zoom.us/j/81616201562?pwd=VTVoREVJNzhXRFhyVUkwWFhuY05mQT09KE
സൂം ഐഡി : 81616201562
പാസ്സ്കോഡ് : KE

-ADVERTISEMENT-

-ADVERTISEMENT-

You might also like