സാം മാത്യു(37) അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: പുത്തൻകാവ് ബഥേൽ വിഎസ് മാത്യുവിന്റെയും ലീലാമ്മ മാത്യുവിന്റെയും മകൻ സാം മാത്യു( ബിജുമോൻ 37) കുവൈറ്റിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം ഇരുപത്തിരണ്ടാം തീയതി രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11: 30 ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം ആറാട്ടുപുഴ ഐപിസി എബനേസർ സഭയുടെ ചുമതലയിൽ കുമ്പനാട് ഐപിസി സെമിത്തേരിയിൽ സംസ്കരിക്കുന്നതുംമാണ്. പരേതൻ കോയിപ്പുറം കണ്ണൂരാലിൽ വാലേൽ കുടുംബാംഗമാണ്. കുമ്പനാട് കോയിപുറത്ത് ശാലോം കുടുംബാംഗമായ ബെറ്റ്സി സാം ആണ് ഭാര്യ.
മക്കൾ : ഗബ്രിയേൽ, റിബേക്ക, അബിഗെൽ.
സഹോദരങ്ങൾ : ലീന & ഫാമിലി( കാനഡ )
ലിജി & ഫാമിലി( ഖത്തർ).

-ADVERTISEMENT-

-ADVERTISEMENT-

You might also like