ജെ.ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 21 ന്

എറണാകുളം: ന്യൂ ലൈഫ് ക്രിസ്റ്റ്യൻ ചർച്ച് സംഘടിപ്പിക്കുന്ന വെബിനാർ ജൂലായ് 21 ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും.
‘ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും സഭകളുടെ വിവരശേഖരണവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷകനും വേദാദ്ധ്യാപകനുമായ ജെയ്സ് പാണ്ടനാട് വിഷയാവതരണം നടത്തും.
പാസ്റ്റർ തമ്പി ഏബ്രഹം ( ജനറൽ സെക്രട്ടറി) അധ്യക്ഷത വഹിക്കുന്ന വെബിനാറിൽ പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം (പ്രസിഡൻ്റ്) ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ ലൈജു ചെറിയാൻ മോഡറേറ്റർ ആയിരിക്കും. ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like