കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ വിർച്വൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

മസ്ക്കറ്റ്: സൃഷ്ടി കർത്താവിന്റെ ഉദ്ദേശ്യത്തിന് വിധേയപ്പെടുന്ന പാത്രങ്ങളാകണമെന്ന സന്ദേശവുമായി കാൽവറി യൂത്ത് ഫെലോഷിപ്പ് കൺവെൻഷൻ. സമാപന ദിനമായ ഇന്നലെ പാസ്റ്റർ ഡാനിയേൽ നീലഗിരി ആരാധനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി. കാൽവറി ഫെലോഷിപ്പ് സഭയുടെ യുവജന വിഭാഗമായ യൂത്ത് ഫെലോഷിപ്പ് ആണ് കൺവെൻഷൻ സംഘടിപ്പിച്ചത്.

post watermark60x60

ശനി ഞായർ ദിവസങ്ങളിലായി നടന്ന കൺവൻഷന്റെ ആദ്യദിനത്തിൽ പ്രഭാഷകനും ഗാനരചയിതാവുമായ പാസ്റ്റർ രാജേഷ് ഏലപ്പാറ അതിഥിയായിരുന്നു. “പുതിയ സൃഷ്ടി” എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു ഈ വർഷത്തെ കൺവെൻഷൻ. സുവിശേഷവേലയിലെ ജീവിതാനുഭവങ്ങൾ സമാപന മീറ്റിംഗിൽ പാസ്റ്റർ ഡാനിയൽ നീലഗിരി പങ്കുവെച്ചു.

കാൽവറി ഫെലോഷിപ്പ് സഭയുടെ പ്രസിഡന്റായ പാസ്റ്റർ കെ സി തോമസ് അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ബ്രദർ അനിൽ ചാക്കോ സ്വാഗതമാശംസിക്കുകയും കാൽവറി യൂത്ത് ഫെലോഷിപ്പ് സെക്രട്ടറി ബ്രദർ ഡാൻ വർഗീസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

Download Our Android App | iOS App

സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ട കൺവൻഷനിൽ ഒമാനിലെ വിവിധ സഭകളിലെ ദൈവദാസൻമാരും സഭാംഗങ്ങളും, വിവിധ രാജ്യങ്ങളിൽ നിന്നായി സുവിശേഷ സ്നേഹികളും പങ്കെടുത്തു. ക്രൈസ്തവ എഴുത്തുപുരയുടെ യൂട്യൂബ് ചാനലായ കേഫ ടിവിയിൽ തൽസമയ സംപ്രേഷണവും ഉണ്ടായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like