ഐ.പി.സി. ഡൽഹി സ്റ്റേറ്റ്: പാസ്റ്റേഴ്സ് – ലീഡേഴ്സ് ട്രെയിനിംഗ്

IPC Delhi State Publication Board

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 19 തിങ്കളാഴ്ച വൈകിട്ട് 7.30 മുതൽ 9 മണി വരെ പാസ്റ്റർസ് & ലീഡേഴ്‌സ് ട്രെയിനിങ് നടത്തുന്നതാണ്.ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ദാനിയേൽ ആണ് ശുശ്രൂഷകന്മാർക്കും കുടുംബങ്ങൾക്കും ക്ലാസുകൾ എടുക്കുന്നത്.
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ കൗൺസിലിങ് പ്രോഗ്രാം നടത്തുന്ന പ്രകത്ഭനായ ഒരു അധ്യാപകനും, വേദാദ്ധ്യാപകനും, സഭാ ശുശ്രൂഷകനും ഒന്നിലധികം വിഷയങ്ങളിൽ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ നിന്നും ഡോക്ടറേറ്റും നേടിയ ആളാണ് പാസ്റ്റർ ഷാജി ദാനിയേൽ.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാരെ ഉദ്ദേശിച്ചാണ് പ്രോഗ്രാം ആരംഭിക്കുന്നതെങ്കിലും ഇന്ത്യയിലും, വിദേശത്തുമായി കർത്തൃ വേലയിൽ ആയിരിക്കുന്ന ആർക്കും കുടുംബമായി ഈ ലീഡേഴ്‌സ് ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുന്നതായിരിക്കും. വിജയകരമായി ക്ലാസുകൾ പൂർത്തിയാക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. എല്ലാ മാസത്തിന്റെയും മൂന്നാമത്തെ തിങ്കളാഴ്ച നടക്കുന്ന ക്ലാസുകൾ സൂം പ്ലാറ്റഫോമിൽ ആയിരിക്കും എന്നതുകൊണ്ട് ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഈ ക്ലാസ്സുകളിൽ സംബന്ധിക്കാവുന്നതാണ്.
ആദ്യ ക്ലാസ്സ്‌ ഇന്ന് 2021ജൂലൈ 19 വൈകിട്ട് 7.30 ന് ആരംഭിക്കും.
സൂം ID.838 9342 8969.
പാസ്സ് വേർഡ്. 14422.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like