ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 22 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 22 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.
സ്റ്റേറ്റ് ഓവർസീർ റവ. സി സി തോമസ് ഉത്ഘാടനം നിർവഹിക്കും. ‘ ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും വിവരശേഖരണവും’ എന്ന വിഷയത്തെ ആസ്പദമാക്കി ന്യുനപക്ഷകാര്യ വിദഗ്ധനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പ്രകാശ് പി തോമസ് ക്ലാസ്സ് എടുക്കും.
റൈറ്റേഴ്സ് ഫെല്ലോഷിപ്പ് പ്രസിഡൻ്റ് പാസ്റ്റർ ജെ ജോസഫ് അധ്യക്ഷത വഹിക്കും. പാസ്റ്ററന്മാരായ ഡോ.ഷിബു കെ മാത്യു, ജെയ്സ് പാണ്ടനാട്, ഷൈജു തോമസ്, സാംകുട്ടി മാത്യു, ഷാജി ഇടുക്കി, ബിജു ജോയ്, ബ്രദർ അജി കുളങ്ങര എന്നിവർ നേതൃത്വം നൽകും.
വിവരശേഖരണം സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിന് പൊതു ചർച്ച ഉണ്ടായിരിക്കുന്നതാണ്. കമ്മീഷൻ്റെ പഠന ഉപ സമിതി അംഗങ്ങൾ പങ്കെടുക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.