ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : അനുപാതം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് അഗ്മ

തിരുവനന്തപുരം:
ജനസംഖ്യ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസ്സിയേഷൻ സ്വാഗതം ചെയ്തു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി മേയ് 28ന് നിർദേശിച്ചിരുന്നു.

post watermark60x60

ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് അനുവദിക്കുവനാണ് സർക്കാർ തീരുമാനം.
എല്ലാവര്‍ക്കും തുല്യ നീതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് അഗ്മ സെക്രട്ടറി പാസ്റ്റർ സജി ചെറിയാൻ അഭിപ്രായപ്പെട്ടു. അഗ്മ പ്രസിഡന്റ് പാസ്റ്റർ ഡി. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ . റസ്സൽ, ഷാജൻ ജോൺ ഇടയ്ക്കാട്, പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സി.പി. രാജു അലഹബാദ്, പാസ്റ്റർ ഷാജി ആലുവിള , പാസ്റ്റർ പോൾമാള, പാസ്റ്റർ ജിനു മാത്യു എന്നിവർ സംസാരിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like