‘പുതിയ സൃഷ്ടി’ യൂത്ത് ഫെലോഷിപ്പ് കൺവൻഷന് തുടക്കമായി

 

മസ്ക്കറ്റ്: കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ്പിന്റെ വെർച്വൽ കൺവൻഷൻ ശനിയാഴ്ച തുടക്കം കുറിച്ചു. ക്രൈസ്തവ പ്രഭാഷകനും ഗാനരചയിതാവുമായ പാസ്റ്റർ രാജേഷ് ഏലപ്പാറ ആദ്യദിനം ഗാനശുശ്രൂഷയും വചന പ്രഭാഷണവും നടത്തി.

ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ വ്യക്തിത്വത്തിന് ഉടമകളാകുന്നതായും, അവൻ ക്രിസ്തുവിലൂടെയുള്ള എല്ലാ അനുഗ്രഹവും നന്മയും പ്രാപിക്കുന്നതായും പാസ്റ്റർ രാജേഷ് ഏലപ്പാറ തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. സുവിശേഷത്തിന്റെ മർമ്മം പങ്കുവെച്ചുകൊണ്ട് പുതിയ സൃഷ്ടി ആകുവാനുള്ള ആഹ്വാനം നൽകിയാണ് പ്രഭാഷണം അവസാനിപ്പിച്ചത്.

കാൽവറി ഫെലോഷിപ്പ് സഭയുടെ പ്രസിഡൻ്റായ പാസ്റ്റർ കെ. സി തോമസ് അദ്ധ്യക്ഷനായിരുന്നു. ബ്രദർ അനിൽ ചാക്കോ സ്വാഗതം അറിയിച്ചു, പാസ്റ്റർ റെജി മാത്യു, ബ്രദർ ഫിലിപ്പ് ജോർജ് എന്നിവർ പ്രാർത്ഥിച്ചു. ബ്രദർ ജോർജ്ജ് മാത്യു സമാപന പ്രാർത്ഥന നടത്തി.

കൺവൻഷൻ്റെ രണ്ടാം ദിവസമായ ഇന്ന് പാസ്റ്റർ ഡാനിയേൽ നീലഗിരി ഗാനശുശ്രൂഷയും പ്രഭാഷണം നടത്തും. ഒമാൻ സമയം വൈകിട്ട് 7. 30 ന്( ഇന്ത്യൻ സമയം 9 മണി മുതൽ) മീറ്റിംഗ് ആരംഭിക്കും.

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന കൺവൻഷൻ, ക്രൈസ്തവ എഴുത്തുപുരയുടെ യൂട്യൂബ് ചാനലായ കേഫാ ടീവിയിൽ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.

Zoom ID : 82703656938
Passcode : 224466

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.