ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം സഞ്ചാരത്തിനായി തുറക്കും

 

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ച്‌ യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി കെ രാജന്‍. തുരങ്കത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു. കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് മുന്‍ കരാറുകാരായ പ്രഗതി കമ്ബനി പ്രതിനിധി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രി പ്രതികരണവുമായി രംഗത്ത് വന്നത്. തുരങ്കം തുറക്കും മുമ്ബേ ദേശീയ പാത അഥോറിറ്റി പരിശോധിച്ച്‌ സുരക്ഷ ഉറപ്പാക്കുമെന്നും തുരങ്കത്തിന് മുകളില്‍ നില്‍ക്കുന്ന വന്മരങ്ങള്‍ മുറിച്ചു മാറ്റുമെന്നും മന്ത്രി തൃശ്ശൂര്‍ പറഞ്ഞു.
ഒരു തുരങ്കം തുറന്നതുകൊണ്ട് മാത്രം ടോള്‍ പിരിവ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച്‌ തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്ബനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ് രംഗത്തെത്തിയിരുന്നു. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്ന് കമ്ബനി വക്തവ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ നിര്‍മ്മാണ ചുമതലയുള്ള കെഎംസി കമ്ബനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്ബനി വക്താവ് വി ശിവാനന്ദന്‍ ആരോപിക്കുന്നു.
തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്ബനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.