പി.വൈ.പി.എ ബാംഗ്ലൂർ ഈസ്റ്റ്‌: ‘YOUTH IGNITE’ ജൂലൈ ഇന്ന് മുതൽ


ബാംഗ്ലൂർ: ബാംഗ്ലൂർ ഈസ്റ്റ്‌ പി വൈ പി എ നടത്തുന്ന ത്രീദിന കൺവെൻഷൻ ജൂലൈ 9 മുതൽ 11 വരെ (വെള്ളി, ശനി, ഞായർ ). “നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ ” (Let your Light Shine) എന്ന തീം നെ ആസ്പ്രദമാക്കി സുപ്രസിദ്ധ വചനപ്രഘോഷകർ പ്രസംഗിക്കുന്നു.
സെന്റർ ശുശ്രുഷകൻ പാസ്റ്റർ വർഗീസ് മാത്യു പ്രാർത്ഥിച്ചു സമർപ്പിക്കുന്ന മീറ്റിങ്ങിൽ പാസ്റ്റർമാരായ ബി. മോനാച്ചൻ, ഷിബിൻ ശാമുവേൽ (PYPA Kerala ), തോമസ് ഫിലിപ്പ് വെണ്മണി എന്നിവർ വചനം പങ്കുവയ്ക്കും.
ആത്മീയ ആരാധനയ്ക് ഇവഞ്ചിലിസ്റ്റ് എബിൻ അലക്സ്‌ കാനഡ, സോണി ജോർജ് യൂ കെ, സ്പിരിറ്റ്വൽ വെവ്സ് അടൂർ എന്നിവർ നേതൃത്വം നൽകും.
വൈകിട്ട് ഏഴുമണിക് ആരംഭിക്കുന്ന യോഗം സൂമിൽകൂടിയും ഫേസ്ബുക്കിലൂടെയും തത്സമയം പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും എന്ന് പി വൈ പി എ യ്ക്ക് വേണ്ടി പാസ്‌റ്റർ പ്രസാദ് കെ എബ്രഹാം, ജസ്റ്റിൻ ജോർജ് എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like