കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തിയ പാസ്റ്റർ സന്തോഷിന് അഭിനന്ദന പ്രവാഹം

കാഞ്ഞങ്ങാട്: പശുവിനെ മേയിക്കാൻ പോയ പെൺകുട്ടിയെ അര മണിക്കൂർ നേരത്തെ ശ്രമത്തിന് ശേഷം ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്ന കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് സെൻ്ററിലെ ഐപിസി കൊട്ടോടി സഭാ ശുശ്രൂഷകനായ പാസ്റ്റർ.സന്തോഷ് കെ.പി യുടെ പ്രവർത്തി മാതൃകയായി. കയറിയിൽ കിണറിൽ ഇറങ്ങിയ തൻ്റെ ശരീരത്തിൽ കയർ കുരുങ്ങിയെങ്കിലും വെള്ളമുള്ള കിണറിൽ നിന്നും പെൺകുട്ടിയെയും പശുക്കിടാവിനെയും സന്തോഷ് പാസ്റ്റർ സഹസീകമായി രക്ഷപെടുത്തുകയായിരുന്നു.
പഞ്ചായത്തു പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖർ അഭിനന്ദനവുമായി അദ്ദേഹത്തിൻ്റെ ഭവനത്തിൽ എത്തി..
സംസ്കാരത്തിനായി മൃത ശരീരവുമായി പോകുമ്പോൾ പുഴയ്ക്ക് കുറുകെ ഉള്ള തൂക്കുപാലം തകർന്നു അപകടം ഉണ്ടായപ്പോഴും 3 പേരെ പാസ്റ്റർ. സന്തോഷ് രക്ഷിച്ചിരുന്നു. ആ അപകടത്തിൽ 2 പേർ മരിക്കുകയും ചെയ്തിരുന്നു.
പ്രസംഗം മാത്രമല്ല സമയോചിതമായ പ്രവർത്തിയുംകൊണ്ട് സമൂഹത്തിൽ മാതൃകയാകുകയാണ് പാസ്റ്റർ. സന്തോഷ്.
സഭാ വ്യത്യാസമില്ലാതെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയുമാണ് പാസ്റ്റർ സന്തോഷ് .

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.