സ്കൂൾ ഓഫ് ക്രൈസ്റ്റ്: ഓൺലൈൻ വി.ബി.എസ് ജൂലൈ 19 മുതൽ

മസ്കറ്റ്: കാൽവരി ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക വിഭാഗമായ സ്കൂൾ ഓഫ് ക്രൈസ്റ്റിന്റെ ആഭിമുഖത്തിൽ ജൂലൈ 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ ഓൺലൈൻ വി ബി എസ് സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും ഒമാൻ സമയം രാവിലെ 10 മണി മുതൽ 12 മണി (ഇന്ത്യൻ സമയം രാവിലെ 11. 30 മുതൽ) വരെയാണ് ക്ലാസ്സുകൾ.

post watermark60x60

തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടാണ് ക്ലാസുകൾ നയിക്കുന്നത്. കുട്ടികളുടെ പ്രായം അടിസ്ഥാനമാക്കി രണ്ടു വിഭാഗികളായി തിരിച്ചാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

സൂം പ്ലാറ്റ്ഫോമിലൂടെ വി ബി എസ് സംഘടിപ്പിക്കുന്നതിനാൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കും. ഓൺലൈൻ രജിസ്ട്രേഷനിലൂടെയുള്ള ലളിതമായ നടപടികളിലൂടെ വി ബി എസ്സിൽ പങ്കെടുക്കാവുന്നതാണ്.

Download Our Android App | iOS App

കുട്ടികളുടെ ആത്മീക വളർച്ചയ്ക്ക് പിന്തുണ നൽകുന്നതോടൊപ്പം ഗെയിമുകൾ, വിജ്ഞാനപ്രദമായ വിവിധ പ്രോഗ്രാമുകൾ എന്നിവ വി ബി എസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

School of Christ VBS 2021 Registration link:
https://docs.google.com/forms/d/e/1FAIpQLSffdU9PCo7jilSYk6kKDlsheXpkZ9qkLhhlvbzUU5uLcxQktQ/viewform?hl=en

-ADVERTISEMENT-

You might also like