ശാലോം ഫെല്ലോഷിപ്പ് സെന്റർ: സുവിശേഷ യോഗവും സംഗീത വിരുന്നും ജൂലൈ 15 മുതൽ
ഹൈദരാബാദ്: ശാലോം ഫെല്ലോഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 15 മുതൽ 17 വരെ വൈകിട്ട് 6.30 ന് ത്രിദിന കൺവൻഷൻ സൂമിലൂടെ നടക്കും.
റവ. റ്റി ജെ ശാമുവേൽ, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ പ്രിൻസ് തോമസ് എന്നിവർ ദൈവ വചനം സംസാരിക്കും. പാസ്റ്റർ ഷാജി മാത്യു, ബ്രദർ ടോം സി എബ്രഹാം, ബ്രദർ അനീഷ് വാഴൂർ എന്നിവർ വിവിധ ദിവസങ്ങളിലെ ആരാധനകൾക്ക് നേതൃത്വം നൽകും. സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ അനിൽ കെ സാം കൺവൻഷന് നേതൃത്വം നൽകും.


- Advertisement -

Comments are closed.