വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്ക് ജൂലൈ 31 വരെ വിസകളുടെ കാലാവധി നീട്ടി കൊടുത്തു സൗദി

സൗദി: സൽമാൻ രാജാവ് സൗദി അറേബ്യയിലെ അധികാരികൾക്ക് 2021 ജൂലൈ 31 വരെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന താമസക്കാരുടെ പെർമിറ്റ് (ഇകാമ), എക്സിറ്റ്, റീ എൻട്രി വിസ എന്നിവയുടെ കാലാവധി സ്വയമേ പുതുക്കാൻ നിർദേശം നൽകി.
അതിനാൽ വിസ ഉടമകൾക്ക് അധികച്ചെലവ് വരാത്തെ രീതിയിൽ ഈ വിസകൾ സ്വയമേ പുതുക്കാൻ പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് ആരംഭിച്ചു.
യുഎഇ, ജർമ്മനി, യുഎസ്എ, യുകെ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ഈജിപ്ത്, ലെബനൻ, ഇന്ത്യ, പാകിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, പോർച്ചുഗൽ, സ്വീഡൻ, സ്വിസ് കോൺഫെഡറേഷൻ, തുർക്കി എന്നി 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് മാത്രമേ റെസിഡൻസ് വിസയുമായി ബന്ധപ്പെട്ട എക്സ്റ്റൻഷനുകൾ അനുവദിക്കുകയുള്ളൂ, ഇതിന്റെ പട്ടിക ഫെബ്രുവരി 2 ന് പ്രഖ്യാപിച്ചു, കോവിഡ് വൈറസ് മൂലം രാജ്യത്തേക്ക് പ്രവേശിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി സർക്കാർ നടത്തുന്ന സൗദി പ്രസ് ഏജൻസി സ്ഥിരീകരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.