സാമൂഹ്യ സേവനത്തിന്റ മുപ്പത്തി രണ്ടാം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: സാമൂഹ്യ സേവനത്തിന്റ മുപ്പത്തി രണ്ടാം ദിവസവും കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും. സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്നും വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക്, സാനിറ്റയ്സർ എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസത്തെയും പോലെ
നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾക്ക് ഉൾപ്പടെയുള്ളവർക്കു ഭക്ഷണ പൊതികൾ വിതരണം ചെയ്തു . കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ വാർഡിൽ പൊതി ചോറ് നൽകി. പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന BE THE LIGHT എന്ന വാട്സ് ആപ്പ് കൂട്ടായ്മ കോട്ടയം യൂണിറ്റ് എഴുത്തുപുരയുമായി ചേർന്നാണ് പൊതിച്ചോർ നൽകി വരുന്നത്. ഇന്ന് ചിങ്ങവനം പടിഞ്ഞാറെ തോടിന്റ കരയിലുള്ള കുടുംബങ്ങൾക്ക് ഹോമിയോ മരുന്നുകൾ നൽകി . BE THE LIGHT പ്രവർത്തകരായ മനോജ്‌, പാസ്റ്റർമാരായ ബിബിൻ, ജോർജ് ബെഞ്ചമിൻ, സുവിശേഷകരയ രഞ്ജിത്, രാജീസ് എന്നിവരും, കോട്ടയം യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്, സെക്രട്ടറി അജി ജെയ്സൺ, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, ട്രഷറാർ സുബിൻ കെ.ബെന്നി വോളന്റിയർമാരായ ഫെബിൻ ബിവിപിൻ, നിതിൻ ബാബു, ബ്ലെസ്സൻ ജോണി, ജൈമോൻ മുകേഷ് എന്നിരും ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading