വിശപ്പിന്റെ വിളിക്ക് മുൻപിൽ കരുതൽ സ്പർശനവുമായി ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുകതമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സ്വാന്തനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു . മുബൈയുടെ വിവിധ ആശുപത്രികളിൽ രോഗികളുമായി ഗ്രാമങ്ങളിൽ നിന്ന് കടന്നു വരുന്നവർ, തെരുവിൽ കിടക്കുന്നവർ , രോഗികളായി ചികിൽസക്ക് വരുന്നവർ തുടങ്ങി അനേകം ആളുകൾ ഭക്ഷണമില്ലാതെ അലയുന്നത് ശ്രദ്ധയിൽ പെട്ടിട്ട്,അലയുന്നവർക്ക്,വിശക്കുന്നവർക്ക് ആഹാരം എന്ന ആപ്തവാക്യത്തോടെ ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ഇന്ന് മുതൽ ഭക്ഷണ വിതരണം ആരംഭിച്ചു. ചാപ്റ്റർ പ്രസിഡന്റെ പാസ്റ്റർ ജിക്സൺ ജെയിംസിന്റെ നേത്യത്വത്തിൽ പാസ്റ്റർ റെജി തോമസ്സ് പ്രാർത്ഥിച്ച് തുടക്കം കുറിച്ചു.ഇന്ന് ടാറ്റാ  മെമ്മോറിയൽ ഹോസ്പറ്റലിൽ 150അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഭക്ഷണം വാങ്ങുവാൻ ഓടിവരുന്ന  ഓരോരുത്തരുടെയും  കണ്ണിന്റെ തിളക്കം വിശപ്പിന്റെ ആഴത്തെ കാണുവാൻ കഴിയുന്നു. ഈ കാഴ്ച മഹാരാഷ്ട്ര ചാപ്റ്ററിലെ കടന്നു വന്ന അംഗങ്ങൾക്ക് പ്രചോദനമായി, തുടർന്നും വരും ദിവസങ്ങളിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ ക്രമീരണങ്ങൾ നടത്താൻ ചാപ്റ്റർ അംഗങ്ങൾ തീരുമാനിച്ചു.പാസ്റ്റർ റെജി തോമസ്സ്,(അപ്പർ റും കോഡിനേറ്റർ)  സഹോദരന്മാരായ. ജെയിംസ് ഫിലിപ്പ് മലയിൽ (ട്രഷറാർ) ,അനു ചെറിയാൻ (ജോയിന്റെ ട്രഷറാർ),മറ്റ് പ്രവർത്തകർ സന്നിധരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.