ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ വി.ബി.എസ് സമാപിച്ചു

ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററിന്റെയും എക്സൽ വി ബി എസിന്റെയും സംയുകത ആഭിമുഖ്യത്തിൽ ഈ വേനൽ അവധിക്കാലത്ത് ‘Tag 21’ എന്ന പേരിൽ നടത്തിയ മൂന്ന് ദിവസത്തെ വി ബി എസ് ഇന്ന് അനുഗ്രഹമായി സമാപിച്ചു. മെയ് 25,26,27 തീയതികളിൽ ഓൺലൈനായി ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നടത്തിയ വി ബി എസിൽ പ്രതിദിനം മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. 4 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ വിവിധ സെക്ഷനുകൾ തിരിച്ചായിരുന്നു ക്ലാസ്സുകൾ.

പാസ്റ്റർ ബിനു വടശേരിക്കര, വിന്നി പി മാത്യു, പാസ്റ്റർ അനിൽ ഇലന്തൂർ, പാസ്റ്റർ ബ്ലെസ്സൺ  തോമസ്, ജോൺ, പ്രീതി ബിനു, മഹിമ, ജെസ്സി ജോർജ്, സ്റ്റെഫി സാറ സാം, ജമീമ ജോർജ് എന്നീ എക്സൽ വി ബി എസ് ടീം അംഗങ്ങൾ വിവിധ സെഷനുകൾക്കു നേതൃത്വം നല്കി. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം ഉദ്ഘാടനം നിർവഹിച്ച വി ബി എസിന് ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി സമാപന പ്രാർത്ഥന നിർവഹിച്ചു. സെക്രട്ടറി പാസ്റ്റർ ടൈറ്റസ് ജോസഫിന്റെ ചുമതലയിൽ പാസ്റ്റർമാരായ രാജേഷ്‌ മത്തായി (ട്രഷറാർ) വിജയ് തോമസ് (ഇവാഞ്ചലിസം കോർഡിനേറ്റർ) ടോണി വർഗീസ് (അപ്പർ റൂം കോഡിനേറ്റർ), കച്ച്- സൗരാഷ്ട്ര യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ റെജി എബ്രാഹാം, ഇവാ. ആശിഷ് പി ജോസ് (അപ്പർ റൂം കോഡിനേറ്റർ) എന്നിവർ വിവിധ ശുശ്രൂഷകൾക്ക് പങ്കാളിത്തം വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചൻ ജോൺ കൃതഞ്ജത അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.