സാന്ത്വനമായി പത്തൊൻപതാം ദിനവും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: പത്തൊൻപതാം ദിവസവും സാന്ത്വന സ്പർശവുമായി കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും. പുതുപ്പള്ളി, മണർകാട്, ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം ഭാഗത്തുള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ,യാചകർ,ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക്, സാനിറ്റെയ്‌സർ എന്നിവയും വിതരണം ചെയ്തു.

post watermark60x60

എല്ലാ ദിവസത്തെയും പോലെ
നാഗമ്പടം സ്റ്റാൻഡ്, റെയിൽവേ പാലം, നെഹ്‌റു സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികൾക്ക് ഉൾപ്പടെ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഇന്നും കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ വാർഡിൽ പൊതി ചോറ് നൽകി. പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന BE THE LIGHT എന്ന വാട്സ് ആപ്പ് കൂട്ടായ്മ കോട്ടയം യൂണിറ്റ് എഴുത്തുപുരയുമായി ചേർന്ന ആണ് പൊതിച്ചോർ നൽകുന്നത്. BE THE LIGHT പ്രവർത്തകരായ മനോജ്‌, പാസ്റ്റർമാരായ ബിബിൻ, ജോർജ് ബെഞ്ചമിൻ, സുവിശേഷകരയ രഞ്ജിത്, രാജീസ് എന്നിവരും കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ് വോളന്റിയർമാരായ നിതിൻ ബാബു,ബ്ലെസ്സൻ ജോണി, ജൈമോൻ മുകേഷ് എന്നിവരും ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

-ADVERTISEMENT-

You might also like